Latest NewsKeralaNews

രാജേഷിനെതിരെ സംസാരിക്കുന്നത് ബ്രിട്ടീഷ് മനോഭാവമുള്ളവര്‍: മലബാര്‍ കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്ന് വിജയരാഘവന്‍

കണ്ണൂര്‍: മലബാര്‍ കലാപം സ്വാതന്ത്യ സമരത്തിന്‍റെ ഭാഗം തന്നെയാണെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. മലബാര്‍ കലാപത്തിന്‍റെ നേതാക്കളെ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുളള തീരുമാനത്തിനെതിരായ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്.

ചരിത്രത്തെ നിരാകരിക്കാനാവില്ല. ആര്‍ എസ് എസ് പറയുന്നത് ബ്രിട്ടീഷ് നയവും,വ്യാഖ്യാനവുമാണ്. ബ്രിട്ടീഷുകാര്‍ ക്രൂരമായി അടിച്ചമര്‍ത്തിയ കലാപമാണിത്. ഈ കലാപത്തിന് ജന്മിത്വ വിരുദ്ധ അന്തര്‍ധാര കൂടിയുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു. ബ്രിട്ടീഷ് മനോഭാവമുള്ളവരാണ് എം.ബി രാജേഷിനെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also  :  യൂസഫലി ഓക്കേ, മറ്റു രണ്ടു പേർ കേരളത്തിന്‌ വേണ്ടി എന്ത് ചെയ്തു: മോഹൻലാലിനും മമ്മൂട്ടിയ്ക്കുമെതിരെ സോഷ്യൽ മീഡിയ

മലബാര്‍ കലാപത്തിന്‍റെ നേതാക്കളായിരുന്ന വാരിയന്‍ കുന്നത്ത് അഹമ്മദ് ഹാജിയും ആലി മുസ്‍ലിയാരും ഉള്‍പ്പെടെ 387 പേരെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനാണ് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലില്‍ നീക്കം നടക്കുന്നത്. എന്നാൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button