ഗുവാഹത്തി: സഹപാഠിയെ പീഡിപ്പിച്ച ചെയ്ത കേസില്‍ പ്രതിയായ വിദ്യാര്‍ത്ഥിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഗുവാഹത്തി ഐഐടിയിലെ ബി ടെക് വിദ്യാര്‍ത്ഥിയായ പ്രതിയുടെ ജാമ്യാപേക്ഷ അംഗീകരിച്ചുകൊണ്ടാണ് ഗുവാഹത്തി ഹൈക്കോടതിയുടെ വിധി പ്രസ്താവിച്ചത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും കേസിൽ പ്രതിയായ യുവാവും സംസ്ഥാനത്തിന്റെ ഭാവി സമ്പത്താണെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് അജിത് ബോര്‍താകുര്‍ വ്യക്തമാക്കി.
തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുന്നതാണെന്നും എന്നാല്‍ കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയതിനാല്‍ പ്രതിയെ വീണ്ടും ജയിലില്‍ പാര്‍പ്പിക്കേണ്ടതില്ലെന്നും ജഡ്ജി വ്യക്തമാക്കി. പ്രതിയും ഇരയായ പെണ്‍കുട്ടിയും ഐഐടി ഗുവാഹത്തിയിലെ വിദ്യാര്‍ത്ഥികളും ഭാവിയുടെ സമ്പത്താണെന്നും ജഡ്ജി കൂട്ടിച്ചേർത്തു.
മനുഷ്യത്വത്തിന്റെ മഹത്വം വിളംബരം ചെയ്യുന്ന ഗുരുദേവൻ : ചതയദിന ആശംസകളുമായി എസ് സുരേഷ്
പ്രതിയും പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും പ്രായപൂർത്തിയായവർ ആണ്. ഇവര്‍ ഇരു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായതിനാൽ പ്രതിയെ ജാമ്യത്തില്‍ വിട്ടാല്‍ തെളിവ് നശിപ്പിക്കുമെന്ന് കരുതുന്നില്ലെന്നും കോടതി പറഞ്ഞു. 30,000 രൂപയും രണ്ടാള്‍ ജാമ്യത്തിലുമാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാര്‍ച്ച് 28 ന് രാത്രിയാണ് പ്രതി സഹപാഠിയെ പീഡിപ്പിച്ചത്. അവശനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ പിറ്റേദിവസം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Post Your Comments