റിയാദ്: എട്ടു വര്‍ഷമായി സുലയിൽ വാഹന മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്ന തമിഴ്‍നാട് കന്യാകുമാരി നാഗർകോവിൽ സ്വദേശി ശങ്കരൻ ഷണ്‍മുഖൻ കഴിഞ്ഞ മാര്‍ച്ച് പതിനെട്ടാം തീയ്യതി മരണപ്പെട്ടിരുന്നു. അഞ്ച് മാസമായി സൗദി അറേബ്യയിലെ വാദീദവാസിർ സുലയിൽ ജനറൽ ഹോസ്പിറ്റലിൽ ഇയാളുടെ മൃതദേഹം സൂക്ഷിച്ചിരിക്കുകയായിരുന്നു. മൃതദേഹം നാട്ടിൽ എത്തിക്കാൻ തുണയായത് സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലാണ്. റിയാദിൽ നിന്ന് ഇത്തിഹാദ് വിമാനത്തിൽ ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌കരിച്ചു.
എട്ടു വര്‍ഷമായി സുലയിൽ വാഹന മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു ഷണ്‍മുഖന്‍. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് കുടുംബം റിയാദിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു. അവിടെനിന്നും സ്‍പോണ്‍സറുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂർത്തീകരിക്കുക്കുകയും എംബസി ഡെത്ത് വിഭാഗം ഉദ്യോഗസ്ഥര്‍, റിയാദ് ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വളണ്ടിയറും റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാനുമായ റഫീഖ് മഞ്ചേരി നടപടി ക്രമങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു .
Post Your Comments