തിരുവനന്തപുരം: വാര്യം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ദേശാഭിമാനിയാക്കിയ പൃഥ്വിരാജിനും ഭഗത് സിംഗിനോട് ഉപമിച്ച സ്പീക്കർ എംബി രാജേഷിനും മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്, ആലി മുസല്യാർ എന്നിവരുൾപ്പെടെ മാപ്പിള ലഹളക്കാരായ 387 പേരുകൾ 1857-1947 കാലഘട്ടത്തിലെ ഇന്ത്യൻ സ്വാതന്ത്ര്യസമര ബലിദാനികളുടെ നിഘണ്ടുവിൽ (Dictionary Of Martyrs- India’s Freedom Struggle (1857-1947) കേന്ദ്രസർക്കാർ നീക്കം ചെയ്തു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ 1921ലെ മാപ്പിളലഹള സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നില്ലെന്നും മതമൗലികവാദികൾ മതപരിവർത്തനം ആസൂത്രിതമാക്കി നടത്തിയ മത ലഹളയും ഹിന്ദു വംശഹത്യആയിരുന്നെന്നും കേന്ദ്രസർക്കാർ നിയോഗിച്ച മൂന്നംഗ സമിതി ചരിത്ര രേഖകൾ പരിശോധിച്ച് കണ്ടെത്തിഎന്നും ശ്രീജിത്ത് പണിക്കർ പറയുന്നു.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
അങ്ങനെ 1921ഉം ഞമ്മളും എഞ്ചിനും തവിടുപൊടി. മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം അല്ലായിരുന്നെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് അംഗീകരിക്കുന്നു. ഒപ്പം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അലി മുസലിയാർ തുടങ്ങി 387 കലാപകാരികളുടെ രക്തസാക്ഷി പദവിയും റദ്ദ് ചെയ്യുന്നു.
കലാപം മതാധിഷ്ടിതവും മതംമാറ്റത്തിന് വേണ്ടിയുള്ളതും ആയിരുന്നെന്നും, ഉയർത്തപ്പെട്ടത് ദേശീയ മുദ്രാവാക്യങ്ങൾ ആയിരുന്നില്ലെന്നും, വാരിയംകുന്നൻ വെറും കലാപകാരിയും വർഗീയവാദിയും തലവെട്ടുകാരനും ആയിരുന്നെന്നും മൂന്നംഗ സമിതി കണ്ടെത്തിയതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
വാരിയംകുന്നനെ ഭഗത് സിങ്ങിനോട് ഉപമിച്ച സ്പീക്കർ എമ്പി രാജേഷ് സെർ, വാരിയംകുന്നനെ ദേശാഭിമാനിയാക്കി അവതരിപ്പിച്ച സിനിമാനടൻ പൃഥ്വിരാജ് എന്നിവർക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ.
Post Your Comments