കാബൂൾ: അഹമ്മദ് മസൂദിനും സൈന്യത്തിനും കീഴടങ്ങാൻ താലിബാൻ നാല് മണിക്കൂർ സമയം കൊടുത്തതിന് പിന്നാലെ ബാഗ്ലാനിൽ മുൻ അഫ്ഗാൻ സർക്കാരിന്റെ പ്രതിരോധ സഖ്യവും താലിബാനും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 305 ഓളം താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു. ബാഗ്ലാൻ പ്രവിശ്യ സൈന്യം പിടിച്ചടക്കി. താലിബാന്റെ പക്കൽ ഉണ്ടായിരുന്ന ആയുധങ്ങൾ പിടിച്ചടക്കിയ സൈന്യം പാഞ്ച്ഷീർ താഴ്വരയിൽ അടുത്ത താലിബാൻ തീവ്രവാദി സംഘത്തിനായുള്ള കാത്തിരിപ്പിലാണ്.
സ്വതന്ത്രവും സ്വതന്ത്രവും സമൃദ്ധവുമായ അഫ്ഗാനിസ്ഥാൻ കെട്ടിപ്പടുക്കുന്നതിനായുള്ള ശ്രമത്തിലാണ് തങ്ങളെന്നും ഇത് ചർച്ചയിലൂടെ ഇക്കാര്യത്തിൽ തീരുമാനമാകുമെങ്കിൽ തയ്യാറാണെന്നും അഹമ്മദ് മസൂദ് അറിയിച്ചു. ശക്തി പരീക്ഷണമാണ് ലക്ഷ്യം വെയ്ക്കുന്നതെങ്കിൽ നിങ്ങൾക്ക് ഞങ്ങളെ അറിയാമല്ലോ എന്നാണു അദ്ദേഹം ചോദിക്കുന്നത്.
ഇന്നലെ വൈകിട്ട് നടന്ന ഏറ്റുമുട്ടലിൽ അഹമ്മദ് മസൂദ് പക്ഷത്ത് നിന്നും നഷ്ടമായത് 24 സിവിലിയന്മാരെ ആയിരുന്നു. നൂറിലധികം പേർക്ക് പരിക്കേക്കുകയും ചെയ്തു. ബാഗ്ലാൻ പ്രവിശ്യയിലെ താലിബാൻ ഡെപ്യൂട്ടി ഗവർണർ ഖാരി നിസ്സാർ (താലിബ്) അന്ദ്രാബ് റോഡുകളിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി.
അഫ്ഗാൻ ഭരണം കൈപ്പിടിയിലാക്കിയെങ്കിലും താലിബാന് ഇതുവരെ തൊടാൻ സാധിക്കാത്ത ഏതാനും ഭാഗങ്ങളിലൊന്നായ പാഞ്ച്ഷീർ താഴ്വരയിലേക്ക് ‘നൂറുകണക്കിന്’ പോരാളികളെ അയച്ചതായി താലിബാൻ ഭീകരർ അറിയിച്ചിരുന്നു. ആയുധങ്ങളുമായി തയ്യാറെടുത്ത് നിൽക്കുന്ന മസൂദ് പക്ഷത്തെ കണ്ട താലിബാൻ ‘സമാധാനപരമായ ചർച്ച’ നടത്താമെന്ന നിർദേശം മുന്നോട്ട് വെയ്ക്കുകയായിരുന്നു. താലിബാൻ വിരുദ്ധ കോട്ടയായി അറിയപ്പെടുന്ന ഇടമാണ് പാഞ്ച്ഷീർ. 90 കളിൽ താലിബാൻ അഫ്‌ഗാനിസ്ഥാൻ ഭരിച്ചപ്പോഴും പാഞ്ച്ഷീർ ഇവർക്ക് കിട്ടാക്കനി ആയിരുന്നു. കാബൂൾ അടക്കമുള്ള സ്ഥലം കീഴടക്കി തങ്ങളുടെ നിയമങ്ങൾ നടപ്പിലാക്കുന്ന താലിബാന് പാഞ്ച്ഷീർ ഒരു വെല്ലുവിളിയായി തന്നെ ഇപ്പോഴും നിലനിൽക്കുന്നു.
Post Your Comments