CricketLatest NewsNewsSports

മുൻ ന്യൂസിലൻഡ് താരം ക്രിസ് കെയ്ൻസ് സുഖംപ്രാപിക്കുന്നു

സിഡ്നി: ഹൃദയധമനികൾ പൊട്ടി രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ മുൻ ന്യൂസിലൻഡ് ഓൾറൗണ്ടർ ക്രിസ് കെയ്ൻസ് സുഖംപ്രാപിക്കുന്നു. സിഡ്നിയിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ നിന്ന് മാറ്റിയ താരത്തിന് കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തിയതായി ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ക്രിക്കറ്റ് ലോകത്തിന് വലിയ ആശ്വാസം നൽകുന്നതാണ് ഈ വാർത്ത. ഓഗസ്റ്റ് ആദ്യവാരമാണ് ക്രിസ് കെയ്ൻസ് ഗുരുതരാവസ്ഥയിലായത്. ഇതിന് പിന്നാലെ നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായി. തുടർന്ന് വിദഗ്ധ ചികിത്സക്കായി സിഡ്നിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ന്യൂസിലൻഡിനായി 62 ടെസ്റ്റുകളിലും 215 ഏകദിനങ്ങളിലും രണ്ട് ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള ക്രിസ് കെയർസ് 2006ലാണ് സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

Read Also:- ഐപിഎൽ രണ്ടാം പാദം: ഓസീസ് സൂപ്പർ പേസർ സിഎസ്കെയിൽ തിരിച്ചെത്തും

ടെസ്റ്റ് ക്രിക്കറ്റിൽ 3320 റൺസും 218 വിക്കറ്റും ഇതിഹാസ താരം സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 4950 റൺസും 201 വിക്കറ്റും കെയർസ് നേടിയിട്ടുണ്ട്. ന്യൂസിലൻഡ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടറായി കണക്കാക്കപ്പെടുന്ന കെയർസ് ഇന്ത്യക്കെതിരെ എല്ലായ്‌പ്പോഴും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button