കുന്നംകുളം: മരത്തംകോട് ഹൈസ്കൂളിന് സമീപം താമസിക്കുന്ന ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെക്കേക്കര വീട്ടില്‍ വര്‍ഗീസിന്റെ മകന് റോയി (37), ഭാര്യ ജോമോള്‍ (33) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റോയിയെ തൂങ്ങി മരിച്ച നിലയിലും ജോമോളുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയിലുമായിരുന്നു.
ബന്ധുക്കള്‍ വിളിച്ചിട്ടും ഇവരുടെ ഫോണുകള്‍ എടുക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികളെ അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വാതിലുകള്‍ ഉള്ളില്‍നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഞായറാഴ്ച രാത്രിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടത്. യുവതി നാലുമാസം ഗര്‍ഭിണിയാണ്. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്നും പൊലീസ് സംശയിക്കുന്നു.
ഈ വീട്ടില്‍ റോയിയുടെ സഹോദരനും താമസിക്കുന്നുണ്ട്. യുവാവിന് മാനസിക പ്രയാസം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments