Latest NewsKeralaNews

മദ്യലഹരിയിലായിരുന്ന രോഗി ആക്രമിച്ചു: ആംബുലൻസ് അപകടത്തിൽപ്പെട്ട് ഡ്രൈവർക്ക് പരിക്ക്

തിരുവനന്തപുരം: മദ്യലഹരിയിലായിരുന്ന രോഗി ഡ്രൈവറെ ആക്രമിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്താണ് സംഭവം. രോഗിയുടെ ആക്രമണത്തിൽ നിയന്ത്രണം വിട്ട ആംബുലൻസ് കുഴിയിലേക്ക് മറിയുകയായിരുന്നു. മലയിൻകീഴ് സർക്കാർ ആശുപത്രിയിൽ നിന്നു കാലിന് പരിക്കേറ്റ യുവാവുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

Read Also: കാണാന്‍ കൊള്ളാവുന്ന ഒരു ഭാര്യയെ കിട്ടാന്‍ യോഗമില്ല: രണ്ടാം ഭാര്യക്കൊപ്പമുള്ള ബാലയുടെ ഓണവീഡിയോയ്ക്ക് നേരെ വിമർശനം

ആംബുലൻസ് ഡ്രൈവറെ രോഗി ആക്രമിച്ചതോടെയാണ് ആംബുലൻസിന്റെ നിയന്ത്രണം വിട്ടത്. അപകടത്തിൽ ആംബുലൻസ് ഡ്രൈവറായ അമലിന് പരിക്കേറ്റു. സംഭവത്തിൽ കേസെടുത്തതായി പോലീസ് അറിയിച്ചു.

Read Also: വിവാദ വിഷയങ്ങളെ കുറിച്ച് സംസാരിക്കാതിരിക്കാൻ ഉപദേശകർക്ക് നിർദ്ദേശം നൽകണം: സിദ്ദുവിന് താക്കീത് നൽകി അമരീന്ദർ സിംഗ്

shortlink

Related Articles

Post Your Comments

Related Articles


Back to top button