Latest NewsIndiaNews

അഫ്ഗാനിസ്ഥാനിൽ രക്ഷാദൗത്യം തുടർന്ന് കേന്ദ്ര സർക്കാർ : 146 പേരെ കൂടി ഇന്ത്യയിലെത്തിച്ചു

ഇന്നലെ വ്യോമസേന വിമാനത്തിൽ മുപ്പതിലധികം പേരെ കൊണ്ടുവന്നിരുന്നു

ന്യൂഡൽഹി : അഫ്ഗാനിസ്ഥാനില്‍ നിന്ന് കൂടുതൽ ഇന്ത്യക്കാരെ കൂടി മടക്കിയെത്തിച്ചു.
രക്ഷാദൗത്യം കേന്ദ്ര സർക്കാർ തുടരുകയാണ്. അമേരിക്കൻ വിമാനങ്ങളിൽ ദോഹയിലെത്തിയ 146 പേർ കൂടിയാണ് ഇന്ന് തിരിച്ചെത്തുന്നത്. മലയാളി കന്യാസ്ത്രീ ഉൾപ്പടെ ഇനി അഫ്ഗാനിലുള്ളവർ ഇന്ന് മടങ്ങിയേക്കും. അതേസമയം, അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ അഭയം തേടുന്ന പശ്ചാത്തലത്തിൽ പൗരത്വനിയമ ഭേദഗതി അനിവാര്യമെന്ന നിലപാടുമായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി രംഗത്തുവന്നു.

എന്നാൽ, അമേരിക്ക ഈ മാസം അവസാനത്തോടെ രക്ഷാദൗത്യം അവസാനിപ്പിക്കുമെന്ന സൂചന നല്‍കി. അതിന് മുമ്പ് ഇന്ത്യൻ പൗരൻമാരെയും സഹായം തേടുന്ന അഫ്ഗാൻ പൗരൻമാരെയും കൊണ്ടുവരാനാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ ശ്രമം. അഫ്ഗാനിലെ ഹിന്ദു, സിഖ് വിഭാഗങ്ങൾക്ക് സഹായം നല്‍കാൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി തീരുമാനിച്ചിരുന്നു.

Read Also : പഞ്ച്ഷീർ വളഞ്ഞ് ഭീകരര്‍, താലിബാനെ തുരത്താന്‍ തോക്കെടുത്ത് ദേശസ്നേഹികളായ കുട്ടികളും ഗറില്ലാ യുദ്ധമുറയ്ക്ക് പേരുകേട്ടവരും

ഇന്നലെ വ്യോമസേന വിമാനത്തിൽ മുപ്പതിലധികം പേരെ കൊണ്ടുവന്നിരുന്നു. ഇവരിൽ ചിലർ ഇനി അഫ്ഗാനിലേക്ക് മടങ്ങില്ലെന്നും ഇന്ത്യ പൗരത്വം നല്കണമെന്നും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button