Latest NewsIndiaNewsInternational

അഫ്ഗാനിൽനിന്നും രക്ഷപ്പെടുന്നതിനിടെ യുഎസ് സൈനിക വിമാനത്തില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി

അന്തരീക്ഷ മര്‍ദം ഉയര്‍ത്താനായി വിമാന കമാന്‍ഡര്‍ പതുക്കെ വിമാനം താഴ്ത്തി

ജർമ്മനി: താലിബാന്‍ ഭീകരർ അഫ്ഗാനിസ്ഥാനിൽ ആധിപത്യം സ്ഥാപിച്ചതിന് പിന്നാലെ രാജ്യത്തുനിന്നും ഏത് വിധേനയും രക്ഷപെടാൻ അവസരം നോക്കുകയാണ് സാധാരണക്കാരായ ജനങ്ങൾ. അത്തരത്തിൽ കാബൂളില്‍നിന്ന് രക്ഷപ്പെട്ട യുവതി അഫ്ഗാന്‍ അഭയാര്‍ത്ഥികളുമായി തിരിച്ച യുഎസ് വിമാനത്തിൽ വെച്ച് കുഞ്ഞിന് ജന്മം നൽകിയതാണ് ഇപ്പോൾ വർത്തയാകുന്നത്. പശ്ചിമേഷ്യയിലെ ഒരു താല്‍ക്കാലിക അഭയാര്‍ത്ഥി കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ ദിവസം യുഎസ് സൈനിക വിമാനത്തില്‍ ജര്‍മനിയിലെത്തിക്കുന്നതിനിടെയാണ് വിമാനത്തില്‍ വച്ച് യുവതി പ്രസവിച്ചത്.

സമുദ്രനിരപ്പില്‍നിന്ന് വിമാനം 28,000 അടി ഉയരത്തിലെത്തിയതോടെ താഴ്ന്ന അന്തരീക്ഷ മര്‍ദം കാരണം യുവതി അസ്വസ്ഥതകള്‍ കാണിക്കാന്‍ തുടങ്ങി. തുടർന്ന് അന്തരീക്ഷ മര്‍ദം ഉയര്‍ത്താനായി വിമാന കമാന്‍ഡര്‍ പതുക്കെ വിമാനം താഴ്ത്തി. വിമാനത്തിലെ മറ്റു ജീവനക്കാര്‍ യുവതിക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കി കൊടുക്കുകയും യുഎസ് വ്യോമസേനാ മെഡിക്കല്‍ സംഘം പ്രസവ പരിചരണങ്ങള്‍ നല്‍കുകയും ചെയ്തു.

വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് അത് തുടരാം, പ്രതികരിക്കാന്‍ താല്‍പര്യമില്ല: ചേര വിവാദത്തിൽ മറുപടിയുമായി സംവിധായകൻ

തുടർന്ന് വിമാനം ജര്‍മനിയിലെ റാംസ്റ്റൈന്‍ വ്യോമതാവളത്തിലിറങ്ങുന്നതിനു തൊട്ടുമുന്‍പ് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. വിമാനമിറങ്ങിയയുടന്‍ തന്നെ യുവതിയെയും കുഞ്ഞിനെയും അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തിച്ചുവെന്നും കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്നും എയര്‍ മൊബിലിറ്റി കമാന്‍ഡ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button