KeralaLatest NewsNews

വാടക തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

തൃശൂര്‍: വാടക തര്‍ക്കത്തിനിടെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. കോമ്പാറ സ്വദേശി ചേനത്ത്പറമ്പില്‍ ഷാജു (47), ഭാര്യ രഞ്ജിനി (39), പൊറുത്തിശ്ശേരി സ്വദേശി ചേനത്ത് പറമ്പില്‍ ലോറന്‍സ് (50). ഭാര്യ സിന്ധു (39) എന്നിവരാണ് പോലീസ് പിടിയിലായത്.

ഇരിങ്ങാലക്കുടയിലെ ഡ്രൈവിംഗ് സ്‌കൂള്‍ അധ്യാപകനും കിഴുത്താണി സ്വദേശിയുമായ സൂരജ് ആണ് മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്. ഉത്രാടനാളില്‍ ഉച്ചയോടെയാണ് ആക്രമണം നടന്നത്. വാടകയ്ക്ക് താമസിക്കുന്ന വട്ടപറമ്പില്‍ ശശിധരനും വീട്ടുടമയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.

ഇതിനിടയിലാണ് വീട്ടുടമയും സംഘവും കഴിഞ്ഞ ദിവസം വീട്ടില്‍ താമസിക്കാന്‍ എന്ന നിലയില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. കമ്പിവടി, മരവടി എന്നിവ കൊണ്ടുള്ള ആക്രമണത്തില്‍ ശശിധരനും മക്കളായ സൂരജ്, സ്വരൂപ് എന്നിവര്‍ക്കും പരിക്കേറ്റു. ഗുരുതര പരിക്കേറ്റ സൂരജിനെയും സ്വരൂപിനെയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കില്ലും സൂരജ് മരണപ്പെടുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button