
ഗസ്സ: താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാനില്‍ ക്രൂരതയുടെ മുഖം പുറത്തുകാട്ടുമ്പോള്‍ പശ്ചിമേഷ്യയില്‍ അശാന്തിയുടെ വിത്തുകള്‍ വിതയ്ക്കുകയാണ് ഹമാസ് ഭീകരര്‍. അതിര്‍ത്തിയില്‍ ഇസ്രയേലിന്റെ സൈനികരെ ആക്രമിച്ച ഭീകരര്‍ക്കെതിരെ ഇസ്രയേല്‍ സൈന്യം തിരിച്ചടിച്ചതോടെ മേഖലയില്‍ വീണ്ടും യുദ്ധസമാനമായ അന്തരീക്ഷമായി. ഹമാസിന്റെ നാല് ആയുധപ്പുരകളും ആയുധ നിര്‍മ്മാണ യൂണിറ്റുകളും തകര്‍ത്തതായി ഇസ്രയേല്‍ പറഞ്ഞു.
തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ ഒരു 13 വയസ്സുകാരന്‍ ഉള്‍പ്പറ്റെ 41 സാധാരണ പൗരന്മാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. നൂറുകണക്കിന് കലാപകാരികള്‍ അതിര്‍ത്തിയിലെ വേലി ഭേദിച്ച് കടക്കുവാന്‍ ശ്രമിച്ചതായും അവരില്‍ പലരുടെ കൈയിലും ആയുധങ്ങള്‍ ഉണ്ടായിരുന്നതായും ഇസ്രയേലി സൈനിക വക്താവ് അറിയിച്ചു. ഇതിനിടയില്‍ ഒരു അക്രമി ഒരു സൈനികനെ വെടിവെയ്ക്കുകയും ചെയ്തു.
അതിര്‍ത്തിയിലെ ലഹളയും അതോടൊപ്പം അതിര്‍ത്തി രക്ഷാസേനയ്ക്ക് നേരെ ഹമാസ് ഭീകരര്‍ വെടിയുതിര്‍ത്തതുമാണ് വ്യോമാക്രമണത്തിനുള്ള കാരണമെന്ന് ഇസ്രയേലി പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു. സാധാരണ ജനങ്ങളെ ചൂഷണം ചെയ്ത് ഗസ്സ് ഒരു ഭീകരരാഷ്ട്രമായി മാറ്റാനുള്ള ശ്രമത്തിലാണ് ഹമാസ് എന്നും ഇസ്രയേലി സൈന്യം ആരോപിച്ചു. ഇത്തരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇസ്രയേലി സൈന്യം സകല ശക്തിയും എടുത്ത് പോരാടുമെന്നും പ്രതിരോധവകുപ്പ് അറിയിച്ചു.
ഒരു ഇസ്രയേലി വിമാനത്തിനു നേരെ ഹാമാസ് ഭീകരര്‍ വെടി ഉതിര്‍ത്തതാണ് സംഘര്‍ഷത്തിനു കാരണമായതെന്ന് ഇസ്രയേലി ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.ഇസ്ലാമത വിശ്വാസികളുടെ മൂന്നാമത്തെ വിശുദ്ധസ്ഥലമായ അക് അക്സ മോസ്‌ക്ക് ഇസ്രയേല്‍ ആക്രമങ്ങളില്‍ നിന്നും രക്ഷിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ഹമാസും മറ്റു ചില ഫലസ്തീന്‍ അനുകൂല സംഘടനകളും കലാപത്തിന് ആളെക്കൂട്ടിയത്. എന്നാല്‍, പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായാണ് ഇസ്രയേല്‍ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments