തന്നെ കാണാനില്ലെന്ന ആരോപണത്തിൽ മറുപടിയുമായി നിലമ്പൂർ എം എൽ എ പി.വി അന്‍വര്‍. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് താൻ മുങ്ങിയതല്ലെന്നും സ്വർണ ഖനനത്തിനായി ആഫ്രിക്കയിൽ എത്തിയതാണെന്നും അൻവർ വ്യക്തമാക്കിയത്. ആഫ്രിക്കയിലെ സിയേറ ലിയോണിൽ ആണ് അൻവറുള്ളത്.
സാമ്പത്തിക ബാധ്യതയുണ്ടെന്നും ഇതിനാൽ നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും ഇത് തീർക്കാനാണ് ആഫ്രിക്കയിൽ സ്വർണ ഖനനത്തിന് എത്തിയതെന്നും അൻവർ പറയുന്നു. പാര്‍ട്ടിയുടെ അനുമതിയോടെയാണ് പോയതെന്നും പാർട്ടി തനിക്ക് മൂന്നു മാസത്തെ അവധി അനുവദിച്ചിട്ടുണ്ടെന്നും എം.എല്‍.എ വ്യക്തമാക്കി. കല്യാണങ്ങൾക്കു പോകലും വയറു കാണലുമല്ല തൻറെ പണിയെന്ന് കടുത്ത ഭാഷയില്‍ പറഞ്ഞ അൻവർ താൻ നാട്ടിലില്ലാത്ത അവസരത്തിലും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹിക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
എം എൽ എ യെ കുറച്ച് ആഴ്ചകളായി കാണാനില്ലെന്നും നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നും മുങ്ങിയെന്നും പ്രതിപക്ഷം പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ ഫേസ്‌ബുക്കിലൂടെ രൂക്ഷ വിമർശനവുമായി അൻവർ നേരിട്ടെത്തിയിരുന്നു. ആര്യാടന്‍റെ വീടിന്‍റെ പിന്നാമ്പുറത്ത് നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്ക്കോണമെന്നും അതിനപ്പുറം ഒരു ചുക്കും നിലമ്പൂരിൽ കാട്ടാൻ കഴിയില്ലെന്നും അന്‍വര്‍ ആഞ്ഞടിച്ചു. മുങ്ങിയത് താനല്ല വാര്‍ത്ത എഴുതിയ റിപ്പാര്‍ട്ടറുടെ തന്തയാണെന്നും പി.വി അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.
Post Your Comments