വരണ്ടചര്‍മ്മം പലരെയും അലട്ടുന്ന പ്രശ്നമാണ്. വരണ്ട ചര്‍മ്മമുള്ളവര്‍ വളരെ കരുതലോടെ വേണം ചര്‍മ്മം സൂക്ഷിക്കാന്‍. വരള്‍ച്ചയും നിറം മങ്ങലും വരണ്ട ചര്‍മക്കാരുടെ പ്രധാന പ്രശ്നങ്ങളാണ്. അല്പം ശ്രദ്ധിച്ചാല്‍ വരണ്ട ചര്‍മക്കാര്‍ക്കും സൗന്ദര്യം കാത്തുസൂക്ഷിക്കാനാകും. പൊട്ടാസ്യം അധികമുള്ള പച്ചക്കറികളിലൊന്നാണ് കാരറ്റ്. അതുകൊണ്ടു തന്നെ വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് കാരറ്റ് കൊണ്ടുള്ള ഫേസ് പാക്കുകള്‍ ഏറെ ഫലപ്രദമാണ്. ചില കാരറ്റ് ഫേസ് പാക്കുകള്‍ പരിചയപ്പെടാം..
കാരറ്റ് ജ്യൂസും കറ്റാര്‍വാഴ ജെല്ലും തുല്യ അളവിലെടുത്തു ഒരുമിച്ചു ചേര്‍ത്തു മുഖത്ത് പുരട്ടാം. ചര്‍മത്തില്‍ പ്രോട്ടീനിന്റെ ഉത്പ്പാദനം വര്‍ധിപ്പിക്കാനും ചുളിവുകളെ പ്രതിരോധിക്കാനും ഈ പാക്ക് ഏറെ നല്ലതാണ്.
ആദ്യം കാരറ്റ് ഗ്രേറ്റ് ചെയ്തെടുത്ത ശേഷം നല്ലതുപോലെ അരയ്ക്കുക. അതിലേക്ക് ഒരു ടീസ്പൂണ്‍ പാലും ഒരു ടീസ്പൂണ്‍ തേനും ചേര്‍ക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. വരള്‍ച്ച അകറ്റാന്‍ മികച്ചൊരു ഫേസ് പാക്കാണിത്.
കാരറ്റ് ജ്യൂസും റോസ് വാട്ടറും ചേര്‍ത്ത് മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയാം.
കാരറ്റ് ജ്യൂസും തൈരും മുട്ടയുടെ വെള്ളയും ഒരേ അളവിലെടുത്തു നല്ലതുപോലെ യോജിപ്പിക്കുക. 15 മിനിറ്റ് നേരം മുഖത്തു പുരട്ടിയതിനു ശേഷം കഴുകി കളയുക. ഈ കൂട്ട് ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനൊപ്പം ചര്‍മ കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുകയും ചെയ്യുന്നു.
Post Your Comments