Latest NewsKeralaIndiaNews

എയര്‍ ഇന്ത്യ വിമാനം വൈകുന്നു: വിമാനത്താവളത്തില്‍ കുടുങ്ങിയത് 120 ഓളം യാത്രക്കാർ, നെടുമ്പാശേരിയില്‍ പ്രതിഷേധം

ഇന്ന് ഉച്ചയ്ക്ക് 1.30 നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്.

കൊച്ചി: ലണ്ടനിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകുന്നതില്‍ നെടുമ്പാശേരിയില്‍ യാത്രക്കാര്‍ക്കിടയില്‍ പ്രതിഷേധം. 120 ഓളം യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയിട്ടുള്ളത്. ഇന്ന് ഉച്ചയ്ക്ക് 1.30 നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ മണിക്കൂറുകള്‍ പിന്നിട്ടിട്ടും വിമാനം പുറപ്പെടാത്തതിൽ വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിക്കുകയാണ്.

read also; സിബിഎസ്ഇ സിലബസിൽ ശ്രീ.അയ്യൻകാളി എന്ന മഹാൻ ആദ്യമായി പാഠ്യ വിഷയമായത് മോദി സർക്കാരിന്റെ ശ്രമം മൂലം : എസ് സുരേഷ്

കുട്ടികളും രോഗികളും പ്രായമായവരും ഉൾപ്പെടെ 20 ഓളം പേർ യാത്രക്കാരുടെ കൂട്ടത്തിലുണ്ട്. വിമാനം വൈകുന്നതിനെ കുറിച്ച്‌ ഇതുവരെയും ഔദ്യോഗികമായ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button