Latest NewsNewsInternational

താലിബാന് പൂര്‍ണ പിന്തുണ, സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റിട്ടവര്‍ നിരീക്ഷണത്തില്‍ : 14 പേര്‍ അറസ്റ്റില്‍

ഗുവാഹത്തി: സമൂഹമാദ്ധ്യമങ്ങളില്‍ താലിബാനെ പിന്തുണച്ച് പോസ്റ്റിട്ടവര്‍ കുടുങ്ങി. അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്‍ ഏറ്റെടുക്കുന്നതിനെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട 14 പേരാണ് ആസമില്‍ അറസ്റ്റിലായിരിക്കുന്നത്. ആസം പോലീസ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടു. വെള്ളിയാഴ്ച രാത്രി മുതലാണ് ഇത്തരത്തില്‍ പോസ്റ്റിട്ടവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) തടയുന്ന ആക്ട്, ഐടി ആക്ട്, സിആര്‍പിസി എന്നിവയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കമ്രൂപ്പ് മെട്രോപൊളിറ്റന്‍, ബാര്‍പേട്ട, ധുബ്രി, കരിംഗഞ്ച് ജില്ലകളില്‍ നിന്ന് രണ്ട് പേരെ വീതം അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഡാരംഗ്, കച്ചാര്‍, ഹൈലക്കണ്ടി, സൗത്ത് സല്‍മാര, ഗോല്‍പാറ, ഹൊജായ് ജില്ലകളില്‍ നിന്ന് ഓരോരുത്തരെ അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷയ്ക്ക് ഹാനികരമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ താലിബാന്‍ അനുകൂല പരാമര്‍ശങ്ങള്‍ക്കെതിരെ അസം പോലീസ് കര്‍ശന നിയമനടപടി സ്വീകരിക്കുകയാണെന്ന് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ വയലറ്റ് ബറുവ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button