KeralaLatest NewsNews

ബ്രീട്ടീഷുകാര്‍ക്ക് മുന്നില്‍ ഭഗത് സിങ്ങ്‍ നെഞ്ചുവിരിച്ചു, വാരിയന്‍ കുന്നന്‍ മുങ്ങി: എം ബി രാജേഷിനോട് ശ്രീജിത് പണിക്കർ

അജ്മല്‍ കസബിന്റെയും ചന്ദ്രശേഖര്‍ ആസാദിന്റെയും കയ്യില്‍ തോക്ക് ഉണ്ടായിരുന്നു എന്നതുകൊണ്ട്‌ അവര്‍ക്ക് ഒരേസ്ഥാനം ആവില്ലല്ലോ.

തിരുവനന്തപുരം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിങ്ങിനൊപ്പം ആണെന്ന നിയമസഭാ സ്പീക്കര്‍ എം ബി രാജേഷിന്‍റെ അഭിപ്രായത്തിനു മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത് പണിക്കര്‍. ബ്രിട്ടീഷുകാര്‍ വന്നപ്പോള്‍ ഭഗത് സിങ് നെഞ്ച് വിരിച്ച്‌ നിന്നുവെന്നും വാരിയന്‍ കുന്ന് കുഞ്ഞഹമ്മദ് ഹാജി അനുയായികളെപ്പോലും ഉപേക്ഷിച്ച്‌ മുങ്ങുകയായിരുന്നുവെന്നും ശ്രീജിത് പണിക്കര്‍ പറയുന്നു. അജ്മല്‍ കസബിന്റെയും ചന്ദ്രശേഖര്‍ ആസാദിന്റെയും കയ്യില്‍ തോക്ക് ഉണ്ടായിരുന്നു എന്നതുകൊണ്ട്‌ അവര്‍ക്ക് ഒരേസ്ഥാനം ആവില്ലല്ലോ എന്ന് അദ്ദേഹം ചോദിക്കുന്നു

read also: ‘തിന്മകൾ വർധിക്കും’: പെൺകുട്ടികളും ആൺകുട്ടികളും ഒരേ ക്ലാസിൽ ഇരുന്ന് പഠിക്കരുത്, നിർദ്ദേശം നൽകി താലിബാൻ

ശ്രീജിത് പണിക്കരുടെ പോസ്റ്റ്

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിങ്ങിനൊപ്പം ആണെന്ന് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്.

അജ്മല്‍ കസബിന്റെയും ചന്ദ്രശേഖര്‍ ആസാദിന്റെയും കയ്യില്‍ തോക്ക് ഉണ്ടായിരുന്നു എന്നതുകൊണ്ട്‌ അവര്‍ക്ക് ഒരേസ്ഥാനം ആവില്ലല്ലോ. നേര്‍ക്കുനേര്‍ ബ്രിട്ടീഷുകാര്‍ വരുമെന്ന സാഹചര്യത്തില്‍ ഭഗത്‌ സിങ്ങും വാരിയംകുന്നനും പ്രതികരിച്ചത് എങ്ങനെയെന്ന് നോക്കൂ.

“രക്ഷപെടാനുള്ള സാഹചര്യം ഉണ്ടായിട്ടും ഭഗത് സിങ് അതിനു ശ്രമിച്ചില്ല. അചഞ്ചലനായി നിന്ന് അറസ്റ്റ് വരിച്ചു. വിചാരണവേള ദേശീയബോധം വളര്‍ത്താനുള്ള അവസരമായി കരുതി. തനിക്കെതിരെയുള്ള തെളിവ് ആകുമെന്ന് അറിഞ്ഞിട്ടും തന്റെ ഓട്ടോമാറ്റിക് പിസ്റ്റള്‍ പൊലീസിന് കൈമാറി.” ഒപ്പം പിടിയിലായ ബടുകേശ്വര്‍ ദത്ത് ഇക്കാര്യം സാക്ഷ്യപ്പെടുത്തി.

സമാന സാഹചര്യത്തില്‍ വാരിയംകുന്നന്റെ പെരുമാറ്റത്തെക്കുറിച്ച്‌ അയാളുടെ ഒപ്പമുണ്ടായിരുന്ന പയ്യനാടന്‍ മോയന്റെ സാക്ഷ്യപ്പെടുത്തല്‍ ‘മലബാര്‍ കലാപം’ എന്ന പുസ്തകത്തില്‍ കെ മാധവന്‍ നായര്‍ എഴുതിയിട്ടുണ്ട്. “ഹാജിയാരുടെ ഒരു പ്രധാന ശിഷ്യനായ പയ്യനാടന്‍ മോയന്‍ എന്നൊരാള്‍ 1922 ജനവരി ആദ്യത്തില്‍ പാണ്ടിക്കാട് പോലീസിന്റെ മുമ്ബാകെ ഹാജരായപ്പോള്‍ താന്‍, നെന്മിനി അംശത്തില്‍ നിന്ന് വാരിയന്‍കുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയുമായി പിരിഞ്ഞതാണെന്നും അവിടെ പട്ടാളം ചെന്ന് വെടി തുടങ്ങിയപ്പോള്‍ ‘ഇനി അവരവരുടെ ***** നോക്കിക്കൊള്ളിന്‍’ എന്നുപറഞ്ഞ് ഹാജിയാര്‍ അവിടെനിന്ന് ചാടിയിരിക്കുന്നുവെന്നും പറയുകയുണ്ടായി.”

***** ഇട്ട ഭാഗത്തുള്ളത് അശ്ലീലമാണ്. എഴുതിയാല്‍ ഫേസ്‌ബുക്ക് എന്നെ ബ്ലോക്കും.

ശരിക്കും ഭഗത് സിങ്ങിന്റെ ഒപ്പം സ്ഥാനം ഉള്ളയാള്‍ തന്നെ. ഹൌ ബ്യൂട്ടിഫുള്‍ പീപ്പിള്‍സ്!

shortlink

Related Articles

Post Your Comments

Related Articles


Back to top button