Latest NewsNewsIndiaInternational

അഫ്‌ഗാനിൽ നരനായാട്ട് നടത്തുന്ന താലിബാനെ വാത്മീകി മഹർഷിയുമായി താരതമ്യം ചെയ്ത മുനവർ റാണയ്‌ക്കെതിരെ എഫ്‌ഐആർ

ന്യൂഡൽഹി : അഫ്ഗാൻ താലിബാൻ കീഴടക്കിയപ്പോൾ താലിബാൻ ഭീകരരെ വാത്മീകി മഹർഷിയുമായി താരതമ്യം ചെയ്ത് മുനവർ റാണ രംഗത്തെത്തിയിരുന്നു. ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുകയാണ് റാണ ചെയ്തതെന്ന് ആരോപിച്ച് നിരവധി പേർ റാണയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. പരാതികൾ ഉയർന്നതോടെ ഇദ്ദേഹത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പോലീസ്. പി എൽ ഭാരതി എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റാണയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Also Read:ബ്രീട്ടീഷുകാര്‍ക്ക് മുന്നില്‍ ഭഗത് സിങ്ങ്‍ നെഞ്ചുവിരിച്ചു, വാരിയന്‍ കുന്നന്‍ മുങ്ങി: എം ബി രാജേഷിനോട് ശ്രീജിത് പണിക്കർ

ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് റാണ താലിബാനെ വാത്മീകിയുമായി താരതമ്യം ചെയ്തത്. രാമായണം എഴുതിയതിന് ശേഷമാണ് വാത്മീകി ദൈവമായത് എന്നും അതിന് മുൻപ് അദ്ദേഹം ഒരു കവർച്ചക്കാരനായിരുന്നു എന്നുമാണ് റാണ പറഞ്ഞത്. ഒരാളുടെ സ്വാഭാവത്തിൽ എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. അതുപോലെ തന്നെ താലിബാൻ ഇപ്പോൾ ഭീകര സംഘടനയാണെന്നും അത് എപ്പോൾ വേണമെങ്കിലും മാറാം എന്നും റാണ അഭിപ്രായപ്പെട്ടു. ഇത് വൻ വിവാദങ്ങൾക്ക് കാരണമായി.

ഹിന്ദു പുരാണത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു മഹർഷിയാണ് വാത്മീകിയെന്നും അത്തരമൊരാളെ താലിബാൻ ഭീകരരുമായി താരതമ്യം ചെയ്യുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ചോദ്യമുയർന്നു. ഇതിലൂടെ മതവികാരത്തെ വ്രണപ്പെടുത്തുകയാണ് ചെയ്തത് എന്ന് ഭാരതി പറഞ്ഞു. മതം, വംശം എന്നിവയുടെ അടിസ്ഥാനത്തിൽ ശത്രുത വളർത്തൽ, മതവികാരത്ത പ്രകോപിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് റാണയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

shortlink

Post Your Comments


Back to top button