ന്യൂഡല്‍ഹി : വായ്‌പാ ഇടപാടുസ്ഥാപനമായ ഇന്‍ഡിഫൈയുമായി ചേര്‍ന്ന് അഞ്ചുലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ വായ്‌പ ലഭ്യമാക്കുന്ന പദ്ധതിക്ക് ഇന്ത്യയിലെ 200 നഗരങ്ങളില്‍ തുടക്കമിട്ട് ഫേസ്ബുക്ക്. ഫേസ്‌ബുക്ക് വായ്‌പാ പദ്ധതി ആരംഭിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.
Read Also : ലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡിഎൻഎ കോവിഡ് വാക്സിന് അനുമതി നൽകി ഇന്ത്യ
ഈടുരഹിതമാണ് വായ്‌പയെന്നും 17-20 ശതമാനമാണ് വാര്‍ഷിക പലിശനിരക്കെന്നും ഫേസ്ബുക്ക് ഇന്ത്യ മാനേജിംഗ് ഡയറക്‌ടറും വൈസ് പ്രസിഡന്റുമായ അജിത് മോഹന്‍ പറഞ്ഞു. വനിതകള്‍ക്ക് പലിശനിരക്കില്‍ 0.2 ശതമാനം ഇളവുണ്ട്. ഫേസ്‌ബുക്കിലോ വാട്‌സ്‌ആപ്പിലോ ഇന്‍സ്‌റ്റാഗ്രാമിലോ കുറഞ്ഞത് 180 ദിവസം പരസ്യങ്ങള്‍ നല്‍കിയിട്ടുള്ള സംരംഭങ്ങളാണ് വായ്‌പയ്ക്ക് അര്‍ഹര്‍.
ലോകത്താകെ 20 കോടി ബിസിനസ് സംരംഭങ്ങള്‍ ഫേസ്‌ബുക്കിന്റെ കീഴിലുള്ള വാട്‌സ്‌ആപ്പും ഇന്‍സ്‌റ്റാഗ്രാമും ഉപയോഗിക്കുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍, 30 രാജ്യങ്ങളിലെ സംരംഭങ്ങള്‍ക്കായി 10 കോടി ഡോളര്‍ (740 കോടി രൂപ) സാമ്പത്തിക സഹായം ലഭ്യമാക്കുമെന്ന് കഴിഞ്ഞ സെപ്‌തംബറില്‍ ഫേസ്ബുക്ക് വ്യക്തമാക്കിയിരുന്നു.
Post Your Comments