ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി നിർദേശിച്ച പ്രകാരം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോംപറ്റീറ്റീവ്നെസ് ആന്നാണ് പഠന റിപ്പോർട്ട്. 60 വയസ്സിനു മുകളിലുള്ളവരുടെ ജീവിത നിലവാരത്തിലും കേരളം പിന്നിലാണെന്ന് റിപ്പോർട്ട് പറയുന്നു.
60 വയസ്സിനു മുകളിലുള്ളവർ 50 ലക്ഷത്തിൽ താഴെയുള്ള 10 സംസ്ഥാനങ്ങളിൽ പ്രായമായവരുടെ ജീവിത നിലവാരത്തിൽ ഏഴാം സ്ഥാനത്താണു കേരളം. ആദ്യ സ്ഥാനങ്ങളിൽ ഹിമാചൽപ്രദേശും ഉത്തരാഖണ്ഡുമാണ്. 2011 ലെ സെന്‍സസ് അനുസരിച്ച് കേരള ജനസംഖ്യയുടെ 12.5% പ്രായമുള്ളവരാണ്. 2036 ല്‍ 60 വയസ്സിനു മുകളിലുള്ളവരുടെ അനുപാതം ഏറ്റവുമധികം ഉയരുന്നത് കേരളത്തിലായിരിക്കും.
തമിഴ്നാട്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളും അതിവേഗം പ്രായമാകും. ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയവ താരതമ്യേന യുവത്വം നിലനിര്‍ത്തും. കുറഞ്ഞ പ്രത്യുത്പാദന നിരക്കാണു ദക്ഷിണേന്ത്യയിൽ പ്രായമായവരുടെ അനുപാതം വർധിപ്പിക്കുന്നത്.
Post Your Comments