ദുബായ്: അമേരിക്കയുടെ അഭ്യര്‍ത്ഥന പ്രകാരം അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 5000 പേര്‍ക്ക് താല്‍ക്കാലിക അഭയം നല്കാന് യു.എ.ഇ തീരുമാനിച്ചു. അഫ്ഗാനിസ്ഥാനില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകുകയാണ്. താലിബാന് അഫ്ഗാനിസ്ഥാന് പിടിച്ചെടുത്തതോടെ രാജ്യത്ത് നിന്ന് പലായനം ചെയ്യുന്നവര്‍ക്കാണ് യുഎഇ അഭയം നല്‍കുന്നത്.
Read Also : എല്ലാ രാജ്യങ്ങളുമായും ബന്ധം ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് അമേരിക്കയുമായി: താലിബാൻ
10 ദിവസത്തേക്കാണ് ഇവരെ യുഎഇയില്‍ താമസിപ്പിക്കുക. കാബൂളില്‍ നിന്ന് അഭയാര്‍ത്ഥികളെ യുഎസ് വിമാനത്തിലാണ് യുഎഇയിലെത്തിക്കുക. അഫ്ഗാനിസ്ഥാനില്‍ തങ്ങളെ സഹായിച്ച സ്വദേശികളെ സംരക്ഷിക്കുക എന്നത് ഉത്തരവാദിത്തമാണെന്ന് പ്രസിഡന്റ് ജോ ബൈഡന് നേരത്തേ പറഞ്ഞിരുന്നു.
അതേസമയം, സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി താലിബാന് സഹസ്ഥാപകന്‍ മുല്ല അബ്ദുല്‍ ഗനി ബരാദര്‍ ശനിയാഴ്ച കാബൂളിലെത്തി. എത്രയും വേഗം അഫ്ഗാനില്‍ താലിബാന് ഭരണം കൊണ്ടു വരികയാണ് ബരാദറിന്റെ കാബൂളിലേക്കുള്ള വരവിന്റെ ലക്ഷ്യം. താലിബാനിലെ മറ്റ് പ്രധാന അംഗങ്ങളുമായും മറ്റ് രാഷ്ട്രീയക്കാരുമായുമാണ് പുതിയ അഫ്ഗാന് സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനെക്കുറിച്ച് ബരാദര്‍ ചര്‍ച്ച നടത്തുക. 2010ല്‍ പാക്കിസ്ഥാനില്‍ അറസ്റ്റിലായ ബരാദറിനെ അമേരിക്കയുടെ സമ്മര്‍ദ്ദം കാരണം 2018ല്‍ മോചിപ്പിക്കുകയായിരുന്നു.
Post Your Comments