കാബൂള്‍: ലോകരാജ്യങ്ങളുടെ സൗഹൃദപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് താലിബാൻ. ലോകത്തെ എല്ലാ രാജ്യങ്ങളുമായും സാമ്പത്തിക – വാണിജ്യ ബന്ധങ്ങളിലേര്‍പ്പെടാന്‍ താല്പര്യമുണ്ടെന്നും താലിബാൻ വ്യക്തമാക്കുന്നു. താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്ദുള്‍ ഗനി ബരാദര്‍ പറഞ്ഞതായി ചൈനീസ് വാര്‍ത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്യുന്നത്. യുഎസുമായി നയതന്ത്ര-വാണിജ്യ ബന്ധം സ്ഥാപിക്കില്ലെന്ന് താലിബാന്‍ പ്രഖ്യാപിച്ചെന്ന വാര്‍ത്ത ബരാദര്‍ തള്ളുകയും ചെയ്തു,
‘ഇസ്ലാമിക് എമിറേറ്റ് അഫ്ഗാനിസ്താന്‍ എല്ലാ രാജ്യങ്ങളുമായും നയതന്ത്രപരമായും വാണിജ്യപരവുമായ ബന്ധത്തിന് ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് അമേരിക്കയുമായി. ഏതെങ്കിലും രാജ്യവുമായി വാണിജ്യ ബന്ധം ഒഴിവാക്കുന്നത് സംബന്ധിച്ച് ഞങ്ങള്‍ ഒരിക്കലും സംസാരിക്കില്ല. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വെറും അഭ്യൂഹങ്ങൾ മാത്രമാണ്’, ബരാദര്‍ പറഞ്ഞതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
Also Read:പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍
ഇതിനിടെ കാബൂളിലെത്തിയ ഗാനി അഫ്ഗാന്‍ രാഷ്ട്രീയ നേതാക്കളുമായി സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഔപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചു. എത്രയും വേഗം അഫ്ഗാനില്‍ താലിബാന്‍ ഭരണം കൊണ്ടു വരികയാണ് ബരാദറിന്റെ കാബൂളിലേക്കുള്ള വരവിന്റെ ലക്ഷ്യം. താലിബാനിലെ മറ്റ് പ്രധാന അംഗങ്ങളുമായും മറ്റ് രാഷ്ട്രീയക്കാരുമായുമാണ് പുതിയ അഫ്ഗാന്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനെക്കുറിച്ച് ബരാദര്‍ ചര്‍ച്ച നടത്തുക. 2010ല്‍ പാക്കിസ്ഥാനില്‍ അറസ്റ്റിലായ ബരാദറിനെ അമേരിക്കയുടെ സമ്മര്‍ദ്ദം കാരണം 2018ല്‍ മോചിപ്പിക്കുകയായിരുന്നു.
Post Your Comments