കോട്ട : പട്ടാപ്പകൽ നടുറോഡിൽ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. ഇരുപത്തിയേഴ് വയസ്സുകാരിയായ അന്തിമ സിംഗ് എന്ന റിസ്വാനയാണ് കൊല്ലപ്പെട്ടത്. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചു കിടന്ന യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും ഇവർ മരിച്ചിരുന്നു.
Read Also : കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന
ഇമ്രാൻ റിസ്വാനയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയിരുന്നു . ഭർത്താവ് അപമാനിക്കുന്നതായും ശാരീരികമായി പീഡിപ്പിക്കുന്നതായും കാട്ടി റിസ്വാന പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതനായ ഇമ്രാൻ പട്ടാപ്പകൽ പച്ചക്കറി കടക്ക് മുന്നിൽ വെച്ച് റിസ്വാനയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു.
പതിനൊന്ന് വർഷങ്ങൾക്ക് മുൻപായിരുന്നു ഇമ്രാൻ അന്തിമ സിംഗിനെ വിവാഹം കഴിച്ചത്. പ്രായപൂർത്തിയാകുന്നതിന് മുൻപേ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഇമ്രാനെ വിവാഹം കഴിച്ച അന്തിമ സിംഗ് മതം മാറി റിസ്വാനയായി. മൂന്ന് മകൾക്കും ഭർത്താവിനുമൊപ്പം വിജയ് നഗറിലായിരുന്നു റിസ്വാന താമസിച്ചിരുന്നത്.
ഇമ്രാൻ കടുത്ത മദ്യപാനിയും സ്വഭാവ ദൂഷ്യമുള്ളയാളുമായിരുന്നെന്ന് റിസ്വാനയുടെ സഹോദരി അനിത ചൗഹാൻ പറഞ്ഞു. ഇതിന് മുൻപ് ഇയാൾ റിസ്വാനയെ ഗോവയിൽ കൊണ്ടു പോയി വിൽക്കാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ റിസ്വാന അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നെന്നും ഇവർ പൊലീസിന് മൊഴി നൽകി.
Post Your Comments