ചെന്നൈ: സമാന്തയെ കേന്ദ്രകഥാപാത്രമാക്കി ഗുണശേഖർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശാകുന്തളം. ഇപ്പോഴിതാ ചിത്രീകരണം പൂർത്തീകരിച്ചെന്നും നടി ചെന്നൈയിലേക്ക് മടങ്ങിയെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. സമാന്തയും സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
ശാകുന്തളത്തിന്റെ ഷൂട്ടിങ് ഹൈദരബാദില്‍ പൂര്‍ത്തിയാക്കിയ സമാന്ത വികാരഭരിതമായ കുറിപ്പിനൊപ്പം, റാപ്പ് ആപ്പ് സെലിബ്രേഷന്‍ ചിത്രങ്ങളും പങ്കുവച്ചിരുന്നു.
മലയാളി താരം ദേവ് മോഹന്‍ മറ്റൊരു കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ സിനിമയിലൂടെ അല്ലു അര്‍ജ്ജുന്റെ മകള്‍ സിനിമാ അരങ്ങേറ്റം കുറിയ്ക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. അദിതി ബാലൻ, മോഹൻ ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
Post Your Comments