Latest NewsIndiaNews

ജവഹർലാൽ നെഹ്‌റുവും വാജ്‌പേയിയും മാതൃകാ നേതാക്കൾ: നിതിൻ ഗഡ്കരി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റുവിനെയും എ ബി വാജ്‌പേയിയെയും പ്രകീർത്തിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇരുവരും ഇന്ത്യൻ ജനാധിപത്യത്തിലെ മാതൃകയാക്കേണ്ട നേതാക്കന്മാരാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണപക്ഷവും പ്രതിപക്ഷവും ആത്മപരിശോധന നടത്തി ജനാധിപത്യം ആരോഗ്യകരമായി നിൽക്കുന്നതിനായി അന്തസ്സോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ഒരു കോടി യുവാക്കള്‍ക്ക് സ്മാര്‍ട്ട്ഫോണുകളും ടാബ് ലെറ്റുകളും: ഡിജിറ്റല്‍ ശാക്തീകരണത്തിന്റെ ഭാഗമായി വമ്പന്‍ പ്രഖ്യാപനം

പാർലമെന്റ് സമ്മേളനത്തിലെ പ്രതിഷേധങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ജനാധിപത്യം വിജയിക്കണമെങ്കിൽ ശക്തമായ പ്രതിപക്ഷം ആവശ്യമാണ്. അതിനാൽ ശക്തമായ പ്രതിപക്ഷമായി കോൺഗ്രസ് മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: 2024 ൽ എങ്കിലും കോൺഗ്രസിന് അവരുടെ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു: പരിഹാസവുമായി കേന്ദ്രമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button