കൊച്ചി: എറണാകുളം നഗരത്തിൽ പെറ്റി കേസുകളുടെ എണ്ണം കൂട്ടാന്‍ കർശന നിർദ്ദേശം. ഡിസിപി ഐശ്വര്യ ദോഗ്രെയാണ് വിവാദ നിർദ്ദേശം നൽകിയത്. ഡിസിപിയുടെ പേരിൽ കൺട്രോൾ റൂമിൽ നിന്ന് സ്റ്റേഷനുകളിലേക്ക് സന്ദേശം അയച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
പെറ്റി കേസുകൾ എടുക്കുന്നതിൽ പല സ്റ്റേഷനുകളും പിന്നിലാണെന്നാണ് ഡിസിപിയുടെ വിമർശനം. പൊലീസ് പരിശോധന അതിരുകടക്കുന്നെന്ന വിമർശനങ്ങൾക്കിടെയാണ് കേസുകൾ കൂട്ടാനുള്ള ഡിസിപിയുടെ താക്കീത്.
അതേസമയം, പെറ്റി കേസുകളുടെ എണ്ണം കൂട്ടുന്നതിനൊപ്പം ഒരോ സ്റ്റേഷനും ചുരുങ്ങിയത് പത്ത് കേസെങ്കിലും സ്വമേധയാ രജിസ്റ്റര്‍ ചെയ്യണെന്ന നിര്‍ദേശവും നിലവിലുണ്ടെന്ന് പൊലീസുകാര്‍ പറഞ്ഞതായും ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments