KeralaLatest NewsNews

ചിന്തയെ എപ്പോഴും ടാര്‍ഗറ്റ് ചെയ്യുന്നത് പതിവ്, ചിന്ത ജെറോമിനെതിരെയുള്ള ആക്രമണത്തില്‍ പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസ്

തിരുവനന്തപുരം: യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. തങ്ങളുടെ രാഷ്ട്രീയ വിശ്വാസത്തോടെ ചേര്‍ന്ന് നില്‍ക്കാത്തവരെ എന്തിനും എപ്പോഴും ടാര്‍ഗറ്റ് ചെയ്ത് ആക്രമിക്കുന്ന രീതി സാമൂഹികമാധ്യമങ്ങളില്‍ പതിവാണെന്ന് ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു. വിവരവും വിദ്യാഭ്യാസവും ഉണ്ട് എന്ന് അഹങ്കരിക്കുന്നവരാണ് ഇത്തരം വേട്ടയാടലിന് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also : രാഹുൽ ഗാന്ധിയ്ക്ക് തിരിച്ചടി: ട്വിറ്ററിന് പിന്നാലെ രാഹുലിന്റെ പോസ്റ്റ് നീക്കം ചെയ്ത് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും

തുടര്‍ച്ചയായി വേട്ടയാടപ്പെടുന്നവരുടെ പട്ടിക എടുക്കുകയാണെങ്കില്‍ അതിന് മുന്‍പന്തിയില്‍ വരുന്ന ഒരാളാണ് യുവജന കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ചിന്ത ജെറോം. ഒരു സ്ത്രീയെന്ന പരിഗണനപോലും നല്‍കാതെ വിഷലിപ്തമായ ആക്രമണങ്ങള്‍ക്ക് ഇരയാക്കുക എന്നത് ഒരു വിനോദം പോലെ കൊണ്ടു നടക്കുന്നവരുണ്ടെന്നും ജോണ്‍ ബ്രിട്ടാസ് പറയുന്നു.

ഇംഗ്ലീഷ് സാഹിത്യത്തില്‍ പിഎച്ച്ഡി സ്വന്തമാക്കിയ വിവരം വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നവലിബറല്‍ കാലഘട്ടത്തിലെ കച്ചവട സിനിമയുടെ പ്രത്യേയ ശാസ്ത്രം എന്ന വിഷയത്തില്‍ നിന്ന് കേരള സര്‍വ്വകലാശാലയില്‍ നിന്നാണ് ചിന്ത പിഎച്ച്ഡി സ്വന്തമാക്കിയത്.

ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ച വിവരം പുറത്തുവന്നതിന് പിന്നാലെ ചില ആരോപണങ്ങളും ഉയര്‍ന്നിരുന്നു. പിഎച്ച്ഡി എടുക്കുന്നയാള്‍ മറ്റൊരു ജോലിയും ചെയ്യരുതെന്ന യുജിസി ചട്ടം നിലനില്‍ക്കെ ചിന്ത ജെആര്‍എഫോട് കൂടി എങ്ങനെ ഡോക്ടറേറ്റ് നേടി എന്നതായിരുന്നു ആരോപണം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം ചിന്ത നല്‍കിയിരുന്നു.

 

യുവജന കമ്മിഷന്‍ അധ്യക്ഷയായി നിയമനം ലഭിച്ചത് മുതല്‍ പാര്‍ട്ട് ടൈം എന്ന രീതിയിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയതെന്നും ആ കാലയളവില്‍ ജെആര്‍എഫ് സംബന്ധമായ ഒരു ആനുകൂല്യങ്ങളും കൈപ്പറ്റിയിട്ടില്ലെന്നും ചിന്ത വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്നടക്കം രൂക്ഷവിമര്‍ശനമാണ് ചിന്തയ്ക്കെതിരെ ഉയര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button