Latest NewsNewsIndia

ഭൂമിയെ ലക്ഷ്യമാക്കി കൂറ്റന്‍ ഉല്‍ക്ക, നാളെ ഭൂമിയ്ക്കരികിൽ: അപകടസാധ്യതയെന്ന് നാസ

ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ ഒന്‍പത് മടങ്ങ് ദൂരത്തിലൂടെയാണ് ഉല്‍ക്ക കടന്നുപോകുക.

ന്യൂയോര്‍ക്ക്: ഭൂമിയെ ലക്ഷ്യമാക്കി കൂറ്റന്‍ ഉല്‍ക്ക വരുന്നു. 4500 അടി വ്യാസമുള്ള ഉല്‍ക്ക 94000 കിലോമീറ്റർ വേഗതയിലാണ് ഭൂമിയിലേയ്ക്ക് സഞ്ചരിക്കുന്നത്. ഇതിനെ ആശങ്കയോടെ നിരീക്ഷിക്കുകയാണ് ബഹിരാകാശ ഗവേഷകര്‍. ഉല്‍ക്ക നാളെ ഭൂമിയുടെ അരികിലൂടെ കടന്നുപോകുമെന്ന് നാസ അറിയിച്ചു. ഇതിനെ അപകടസാധ്യതയുള്ള ഉല്‍ക്കകളുടെ പട്ടികയിലാണ് നാസ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

read also: അഫ്ഗാനിൽ ശരിയത്ത് നിയമം നടപ്പാക്കാനുള്ള ധീരമായ പ്രവർത്തനം: താലിബാനെ അഭിനന്ദിച്ച് അൽഖ്വായിദ

ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ ഒന്‍പത് മടങ്ങ് ദൂരത്തിലൂടെയാണ് ഉല്‍ക്ക കടന്നുപോകുക. 1.4 കിലോമീറ്റര്‍ വീതിയുള്ള ഉല്‍ക്ക ഭൂമിയുടെ അരികിലൂടെ കടന്നുപോകുന്നത് ടെലിസ്‌കോപ്പിലൂടെ നിരീക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബഹിരാകാശ ഗവേഷകര്‍.

shortlink

Post Your Comments


Back to top button