Latest NewsCricketNewsSports

ഹർഭജന്റെ എക്കാലത്തെയും ഇലവൻ: ടീമിൽ നാല് ഇന്ത്യൻ താരങ്ങൾ

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം‌എസ് ധോണിയെ ക്യാപ്റ്റനാക്കി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് തന്റെ എക്കാലത്തെയും ഏകദിന ഇലവൻ തിരഞ്ഞെടുത്തു. ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് ഫേസ്ബുക്ക് പേജിലാണ് ഹർഭജൻ തന്റെ ഇലവനെ തിരഞ്ഞെടുത്ത വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ എക്കാലത്തെയും ഇലവനിൽ നാല് ഇന്ത്യൻ താരങ്ങൾ, രണ്ട് ഓസ്‌ട്രേലിയൻ താരങ്ങൾ, രണ്ട് ശ്രീലങ്കൻ താരങ്ങൾ, ഇംഗ്ലണ്ടിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും ഓരോ താരത്തെയും ഭാജി തിരഞ്ഞെടുത്തു.

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും രോഹിത് ശർമയും ബജ്ജിയുടെ ടീമിൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. ബാറ്റിംഗ് ക്രമത്തിൽ വിരാട് കോഹ്‌ലി മൂന്നാമതും റിക്കി പോണ്ടിംഗ് നാലാമനായും ഇറങ്ങും. ടീമിൽ രണ്ട് ഓൾറൗണ്ടർമാരെയാണ് ഹർഭജൻ ഉൾപ്പെടുത്തിയിരിക്കുന്നത്. ജാക്ക് കാലിസും, ആൻഡ്രൂ ഫ്ലിന്റോഫും. ഏഴാം സ്ഥാനത്തുള്ള എം‌എസ് ധോണിക്കാണ് ടീമിലെ വിക്കറ്റ് കീപ്പറുടെ ചുമതല.

വസിം അക്രം, ലസിത് മലിംഗ, എന്നിവരാണ് ടീമിലെ രണ്ട് ഫാസ്റ്റ് ബൗളർമാർ. ഇതിഹാസ സ്പിന്നർമാരായ ഷെയ്ൻ വോൺ, മുത്തയ്യ മുരളീധരൻ എന്നിവരും ഹർഭജൻ സിങ്ങിന്റെ ടീമിൽ ഇടം നേടി.

Read Also:- ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് പിഴച്ചതെവിടെ: വെളിപ്പെടുത്തലുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഹർഭജൻ സിങ്ങിന്റെ ഇലവൻ: സച്ചിൻ തെണ്ടുൽക്കർ, രോഹിത് ശർമ, വിരാട് കോഹ്‌ലി, റിക്കി പോണ്ടിംഗ്, ജാക്ക് കാലിസ്, ആൻഡ്രൂ ഫ്ലിന്റോഫ്, എം‌എസ് ധോണി (ക്യാപ്റ്റൻ, കീപ്പർ), ഷെയ്ൻ വാർൺ, വസീം അക്രം, ലസിത് മലിംഗ, മുത്തയ്യ മുരളീധരൻ.

shortlink

Post Your Comments


Back to top button