KeralaLatest NewsNews

വിവാഹദിനത്തില്‍ വധുവിന്റെ 40 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി

ആറ്റിങ്ങല്‍ : ഭര്‍തൃഗൃഹത്തില്‍ നിന്ന് വധുവിന്റെ 40 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. അവനവഞ്ചേരി കിളിത്തട്ടുമുക്ക് എസ്‌ആര്‍ ഭവനില്‍ മിഥുന്റെ ഭാര്യ കൊടുവഴന്നൂര്‍ സ്വദേശി മിജയുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്.

Read Also : സ്ത്രീകളെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ കാട്ടി പണം തട്ടിയെടുത്തു : വസ്ത്രവ്യാപാര സ്ഥാപന ഉടമ അറസ്റ്റില്‍ 

വിവാഹ ശേഷം വീട്ടിലെത്തി സ്വര്‍ണം എല്ലാം അഴിച്ചു വെച്ചു. വൈകിട്ട് മാമത്തുള്ള കണ്‍വന്‍ഷന്‍ സെന്ററില്‍ വിവാഹ സല്‍ക്കാരത്തിനായി വധൂവരന്മാര്‍ ഉള്‍പ്പെടെ വീട്ടുകാര്‍ പോയ സമയത്തായിരുന്നു കവര്‍ച്ച.

സമ്മാനമായി ലഭിച്ച 40 പവനോളം സ്വര്‍ണം വീട്ടില്‍ സൂക്ഷിച്ചു വച്ചിരുന്നു. രാത്രി മടങ്ങിയെത്തിയപ്പോള്‍ അടുക്കള വശത്തെ വാതില്‍ തുറന്നു കിടന്നിരുന്നു. അലമാരയും പൊളിച്ചിരുന്നു. പൊലീസ് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button