Latest NewsKeralaNews

ഓണക്കാലത്ത് കണ്ടെയ്ൻമെന്റ് സോണുകളിൽ വ്യാജമദ്യ നിർമ്മാണത്തിന് സാധ്യത: മുന്നറിയിപ്പ് നൽകി എക്‌സൈസ് കമ്മീഷണർ

തിരുവനന്തപുരം: കണ്ടയ്‌മെൻറ് സോണുകളിൽ വ്യാജ മദ്യ നിർമ്മാണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി എക്‌സൈസ് കമ്മീഷണർ. ഓണക്കാലത്ത് വ്യാജ മദ്യവും അന്തർസംസ്ഥാന സ്പിരിറ്റിനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നും എക്‌സൈസ് കമ്മീഷണർ അറിയിക്കുന്നത്. എക്‌സൈസ് കമ്മീഷണർ ആനന്ദൻ കൃഷ്ണൻ ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

Read Also: അമേരിക്കന്‍ അഭയാര്‍ത്ഥി ക്യാംപില്‍ തിങ്ങിപ്പാര്‍ത്ത് സ്ത്രീകളും കുട്ടികളും അടക്കം നൂറ് കണക്കിന് അഫ്ഗാനികള്‍: വീഡിയോ

കണ്ടെയ്മൻറ് സോണുകളിലുള്ള നിയന്ത്രങ്ങൾ മുതലാക്കി വ്യാജ വാറ്റിനും മദ്യവിൽപ്പനക്കുമുള്ള സാധ്യതയുണ്ടെന്നാണ് എക്‌സൈസ് ഇന്റലിജൻസ് നൽകുന്ന വിവരം. കോവിഡ് രോഗവ്യാപനം വർധിച്ച് നിൽക്കുന്ന സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർക്ക് പരിശോധനക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ മുതലാക്കി വ്യാജ മദ്യനിർമ്മാണത്തിനും വിൽപ്പനയ്ക്കും സാധ്യതയുണ്ടെന്നാണ് എക്‌സൈസ് റിപ്പോർട്ടിൽ പറയുന്നത്. മദ്യ-കഞ്ചാവ് വിൽപ്പനക്ക് നേരത്തെ ശിക്ഷ അനുഭവിച്ചവർ, നിയമം ലംഘിച്ച് മദ്യ കച്ചവടം നടത്തിയിട്ടുള്ള ബാറുകൾ എന്നിവ നിരീക്ഷിക്കണമെന്ന് എക്‌സൈസ് കമ്മീഷണർ നിർദ്ദേശിച്ചു.

ലോക്ഡൗൺ നിയന്ത്രങ്ങളുണ്ടായിരുന്ന സമയം വീടുകൾ കേന്ദ്രീകരിച്ചുള്ള വ്യാജ മദ്യനിർമ്മാണം പിടികൂടിയിരുന്നു. ഈ സ്ഥലങ്ങളിൽ രഹസ്യവിവരം ശേഖരിച്ച് പ്രത്യേക പരിശോധന വേണമെന്നും അദ്ദേഹം നിർദ്ദേശം നൽകി. വിൽപ്പന നടത്തുന്ന കള്ളിൽ നിന്നും മൂന്നു സാമ്പികളുകൾ ശേഖരിച്ച് പരിശോധനക്കായി അയക്കണമെന്ന മാർഗനിർദ്ദേശം പാലിക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു.

Read Also: ഗ്ലാമർ ലുക്കിൽ തണ്ണീർമത്തനിലെ ‘സ്റ്റെഫി’: ഫോട്ടോഷൂട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button