
തണ്ണീർമത്തൻ ദിനങ്ങളിലെ ‘സ്റ്റെഫി’യെ ആരും മറക്കാനിടയില്ല. സ്റ്റെഫിയെ അവതരിപ്പിച്ച ഗോപിക രമേശിന്റെ പുതിയ ഫോട്ടോഷൂട്ട് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആരാധകരുടെ പ്രിയതാരമാണ് ഗോപിക. ഗ്ലാമറസ് ലുക്കിലാണ് താരം ഫോട്ടോഷൂട്ട് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. സത്യൻ രാജൻ ആണ് ഫൊട്ടോഗ്രാഫർ. ഗോപിക തന്റെ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ട ഫോട്ടോഷൂട്ടിനു മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
തണ്ണീർമത്തൻ ദിനങ്ങളിൽ സ്റ്റെഫി എന്ന കഥാപാത്രമായി പ്രേക്ഷകരുടെ കയ്യടി നേടിയ താരമാണ് ഗോപിക രമേശ്. വാങ്ക് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ ഗോപിക എത്തിയിരുന്നു. സിനിമയിൽ തുടക്കം കുറിച്ചതിനു ശേഷം ഇന്‍സ്റ്റഗ്രാമിലും താരമാണ് ഗോപിക. ‘നിങ്ങളല്ലാതെ മറ്റാർക്കും നിങ്ങളെ നിർവ്വചിക്കാൻ കഴിയില്ല’ എന്ന ക്യാപ്ഷ്യനോട് കൂടിയാണ് താരം ഫോട്ടോഷൂട്ട് വീഡിയോ പങ്കുവെച്ചത്.
അതേസമയം, ഓണത്തിന് മുന്നോടിയായി നടിമാരുടെ ഫോട്ടോഷൂട്ട് വീഡിയോകളാൽ നിറയുകയാണ് ഇൻസ്റ്റഗ്രാം. മഡോണ സെബാസ്റ്റിയൻ, പേളി മാണി തുടങ്ങി താരങ്ങളെല്ലാം ഓണാഘോഷത്തിന്റെ തിരക്കിലാണ്.
View this post on Instagram
Post Your Comments