കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതും അതിന് ശേഷമുള്ള കൂട്ടപ്പലായനങ്ങളുമൊക്കെ അമേരിക്കയിലും പ്രതിഫലിക്കുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ ജനപ്രീതിയില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴ് മാസത്തെ ഏറ്റവും താഴ്ച്ചയിലാണ് ബൈഡന്റെ അപ്രൂവല്‍ റേറ്റിംഗ് ഉള്ളത്. അഫ്ഗാനിസ്ഥാനിലെ ഇന്ന് കാണുന്ന പ്രതിസന്ധി ബൈഡന്‍ ഉണ്ടാക്കിയതാണെന്നും, താലിബാനോട് പോരാടാന്‍ അദ്ദേഹം തയ്യാറായില്ലെന്നുമാണ് പ്രധാന വിമര്‍ശനം.
അതേസമയം വൈസ് പ്രസിഡന്റ് അടുത്ത യുഎസ് പ്രസിഡന്റായി വരുമെന്നാണ് പല അമേരിക്കക്കാരും സര്‍വേയില്‍ കരുതുന്നത്. അതേസമയം യുദ്ധക്കാലത്ത് അമേരിക്കയെ നയിച്ച ചരിത്രത്തിലെ മൂന്ന് പ്രസിഡന്റുമാരേക്കാള്‍ മോശം റേറ്റിംഗാണ് ബൈഡന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ബൈഡനെ മാറ്റി പാര്‍ട്ടി കമലയെ നിയമിക്കുമെന്നാണ് യുഎസ് ജനത കരുതുന്നത്. അതേസമയം അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ബൈഡന്റെ നിലപാട്.
മറ്റൊരു രാജ്യത്തിന്റെ യുദ്ധം അമേരിക്കന്‍ സൈനികരുടെ ജീവന്‍ നല്‍കി കൊണ്ട് പോരാടാനില്ലെന്നും ബൈഡന്‍ പറഞ്ഞിരുന്നു. അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് നല്ല തീരുമാനമാണെന്നും, നേരത്തെ ട്രംപ് തീരുമാനിച്ച കാര്യം നടപ്പാക്കുകയാണ് ചെയ്യുന്നതെന്നും ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്യവേ പറഞ്ഞിരുന്നു. എന്നാല്‍ കാബൂളില്‍ നിന്നടക്കം വന്നിട്ടുള്ള ദാരുണമായ കാഴ്ച്ച യുഎസ്സിലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിരിക്കുകയാണ്.
അതേസമയം സര്‍വേയില്‍ 43 ശതമാനവും പറയുന്നത് കമലാ ഹാരിസിന് യുഎസിനെ നയിക്കാന്‍ സാധിക്കുമെന്നാണ്. എന്നാല്‍ 55 ശതമാനം പേര്‍ കരുതുന്നത് അവര്‍ക്ക് യോഗ്യതയില്ലെന്നാണ്. ഇതില്‍ 47 ശതമാനം പേര്‍ അവര്‍ തീരെ യോഗ്യതയില്ലെന്നാണ് പറയുന്നത്. ഇവരെ എതിര്‍ക്കുന്നത് അതിര്‍ത്തി പ്രശ്‌നം അവര്‍ക്ക് നല്ല രീതിയില്‍ പരിഹരിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ്. മെക്‌സിക്കന്‍ അതിര്‍ത്തിയിലെ കുടിയേറ്റ പ്രശ്‌നങ്ങള്‍ അടക്കം യുഎസിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു.
ഇലക്ഷന്‍ റിഫോംസ് അടക്കമുള്ളവയും കമലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. അതല്ലെങ്കില്‍ അവര്‍ക്ക് വ്യാപക പിന്തുണയുണ്ടാവുമായിരുന്നു. എന്നിരുന്നാലും കമലയുടെ ജനപ്രീതി ബൈഡന് ഭീഷണിയാണ്.നേരത്തെ 53 ശതമാനമായിരുന്നു ബൈഡന്റെ അപ്രൂവല്‍ റേറ്റിംഗ്. താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ പ്രവേശിച്ചതിന് പിന്നാലെ ബൈഡന്റെ പ്രതിച്ഛായ ഇടിഞ്ഞ് തുടങ്ങിയിരുന്നു.
Post Your Comments