
ഷാജഹാന്‍പുര്‍: ആൺകുട്ടിയ്ക്ക് ജന്മം നൽകാത്തതിന്റെ പേരിൽ ഭാര്യയെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ച് ഭർത്താവ്. ഭര്‍തൃവീട്ടില്‍ ക്രൂരപീഡനത്തിന് ഇരയായ യുവതി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്. സഞ്ജു എന്ന യുവതിയ്ക്കാണ് ഈ ദുരനുഭവം. ആണ്‍കുട്ടിക്ക് ജന്മം നല്‍കാത്തതിനാല്‍ ഭര്‍ത്താവ് സത്യപാൽ നിരന്തരമായി യുവതിയെ ഉപദ്രവിക്കുമായിരുന്നു. തുടർന്നാണ് ഓഗസ്റ്റ് പതിമൂന്നിന് ഇയാൾ യുവതിയെ തിളച്ച വെള്ളമൊഴിച്ചതെന്ന് പൊലീസ് പറഞ്ഞു.
Also Read:കോവിഡ് പ്രതിസന്ധി : അക്കൗണ്ടിൽ ബാലൻസ് ഇല്ലെങ്കിലും പണം പിൻവലിക്കാനുള്ള സൗകര്യം ഒരുക്കി ബാങ്കുകൾ
സഞ്ജുവിനും സത്യപാലിനും നിലവിൽ മൂന്ന് പെണ്‍കുട്ടികളാണുള്ളത്. ഇളയകുട്ടിക്ക് ഒരു വയസ്സാണ് പ്രായം. സ്വന്തം വീട്ടില്‍ നിന്നും 50,000 രൂപ വാങ്ങിക്കൊണ്ടുവരാന്‍ പറഞ്ഞ് സത്യപാല്‍ സഞ്ജുവിനെ നിരന്തരം പീഡിപ്പിച്ചിരുന്നു. 2013ലാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. സഞ്ജു ഭര്‍തൃവീട്ടില്‍ ക്രൂര പീഡനത്തിന് ഇരയായിട്ടുണ്ട്. പലപ്പോഴും ഭാര്യക്ക് ഇയാള്‍ ഭക്ഷണം പോലും നല്‍കാറില്ലെന്നും പൊലീസ് പറഞ്ഞു.
നിരന്തരമായ പീഡനങ്ങൾ ഉണ്ടായിട്ടും സഞ്ജു കുട്ടികളെ ഓർത്ത് തുടർന്നും ഈ വീട്ടിൽ തന്നെ നിൽക്കുകയായിരുന്നു. അങ്ങനെയാണ് ആഗസ്റ്റ് 13ന് സഞ്ജുവിന്‍റെ ദേഹത്ത് സത്യപാല്‍ തിളച്ച ചൂടുവെള്ളം ഒഴിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പൊലീസിന് പരാതി ലഭിച്ചത്. സംഭവം കേസായതോടെ സത്യപാൽ ഒളിവിൽ പോയിരിക്കുകയാണ്.
Post Your Comments