നെയ്റോബി: അണ്ടർ 20 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 4×400 മിക്സഡ് റിലേയിൽ ഇന്ത്യക്ക് വെങ്കലം. മൂന്ന് മിനിറ്റ് 20.57 സെക്കന്റിലാണ് ഇന്ത്യ വെങ്കല മെഡലിലേക്ക് ഓടി എത്തിയത്. 4×400 മിക്സഡ് റിലേയിൽ നൈജീരിയ ലോക റെക്കോർഡോടെ സ്വർണം നേടി.
മൂന്ന് മിനിറ്റ് 19.70 സെക്കന്റിലാണ് നൈജീരിയുടെ മെഡൽ നേട്ടം ഈ ഇനത്തിൽ പോളണ്ടിനാണ് വെള്ളി. ഇന്ത്യയുടെ ഭാരത് ശ്രീധർ, പ്രിയ മോഹൻ, സമ്മി, കപിൽ എന്നിവരാണ് ഇന്ത്യക്കായി മെഡൽ നേടിയത്.
അണ്ടർ 20 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ അത്ലറ്റിക്സിൽ ഇന്ത്യ നേടുന്ന അഞ്ചാം മെഡലാണിത്. 2018ൽ 400 മീറ്റർ ഇനത്തിൽ ഹിമ ദാസ് സ്വർണം നേടിയതിന് ശേഷം ട്രാക്ക് ഇവന്റിൽ ഇന്ത്യ നേടുന്ന രണ്ടാം മെഡലാണ് 4×400 മിക്സഡ് റിലേയിൽ നേടിയത്.
Post Your Comments