
മംഗളൂരു: താലിബാന് കീഴടക്കിയ അഫ്ഗാനിസ്ഥാനില്‍ നിന്ന് മംഗളൂരു ഉള്ളാള്‍ സ്വദേശി മെല്വിന് (42) വീട്ടിലെത്തി. കാബൂള്‍ പട്ടാള ക്യാമ്പിലെ നാറ്റോ ആശുപത്രിയില്‍ ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ബുധനാഴ്ച പുലര്‍ച്ച അഞ്ചിന് കാബൂളില്‍നിന്ന് പുറപ്പെട്ട ഇന്ത്യന്‍ സായുധ വിമാനത്തിലാണ് ഇദ്ദേഹമെത്തിയത്.
Read Also: മുഹറവുമായി ബന്ധപ്പെട്ട് നടന്ന ഘോഷയാത്രയ്ക്കിടെ സ്ഫോടനം: മൂന്ന് മരണം
ഗുജറാത്ത് രാംനഗര്‍ വഴി ഡല്‍ഹിയിലെത്തി. അവിടെനിന്ന് ഇന്നലെ വീട്ടിലെത്തി. മെല്‍വിന്റെ സഹോദരന് ഡെമി കാബൂളില്‍ പട്ടാള ക്യാമ്പില്‍ എയര്‍കണ്ടീഷന്‍ മെക്കാനിക്കാണ്. താന്‍ വിമാനം കയറുമ്പോള്‍ അവന് സുരക്ഷിതനായി കാബൂള്‍ വിമാനത്താവളത്തില്‍ വിമാനം കാത്തിരിപ്പുണ്ടായിരുന്നുവെന്നും മെല്വിന് പറഞ്ഞു.
Post Your Comments