മുബൈ : ശരീരത്തിലെ രഹസ്യഭാഗങ്ങളിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മൂന്ന് യുവതികൾ പിടിയിൽ. മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ചാണ് കെനിയൻ യുവതികൾ പിടിയിലായത്. പിടിയിലായവരിൽ നിന്നും 937.78 ഗ്രാം സ്വർണം കണ്ടെടുത്തു.
17 കട്ടികളാക്കി മൂന്ന് പാക്കറ്റുകളിൽ പൊതിഞ്ഞ നിലയിലാണ് സ്വർണം കണ്ടെടുത്തത്. ഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മുംബൈ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് വിദേശ വനിതകളെ അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.
Post Your Comments