Latest NewsIndiaNewsInternational

മനുഷ്യ ജീവന്റെ സംരക്ഷണം ഇസ്ലാമിന് പരമപ്രധാനം: അഫ്ഗാനിൽ സമാധാനം കൊണ്ടുവരാൻ താലിബാന് സാധിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി

ന്യൂഡൽഹി : താലിബാൻ അധികാരം പിടിച്ചെടുത്തതോടെ അഫ്ഗാൻ ജനതയുടെ അവകാശങ്ങൾ പുനസ്ഥാപിക്കപ്പെടുമെന്ന് ജമാഅത്തെ ഇസ്ലാമി പ്രസിഡന്റ് സയ്യിദ് സദത്തുള്ള ഹുസൈനി. അധികാര കൈമാറ്റം കൂടുതൽ രക്തച്ചൊരിച്ചിലില്ലാതെ സമാധാനപരമായി പൂർത്തിയാക്കിയതിൽ സന്തോഷവും സംതൃപ്തിയും ഹുസൈനി പ്രകടിപ്പിച്ചു.

Read Also : പെൺകുട്ടിയെ കൂട്ടംചേർന്ന് ആക്രമിച്ച സംഭവത്തിൽ 400 പേർക്കെതിരെ കേസെടുത്ത് പോലീസ് 

ഇസ്ലാം വിശ്വാസ സ്വാതന്ത്ര്യം നൽകുന്നു. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ എല്ലാ മനുഷ്യരുടെയും ജീവന്റെയും സ്വത്തിന്റെയും സംരക്ഷണം ഇസ്ലാമിന് പരമപ്രധാനമാണ്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ഇസ്ലാം വളരെ ആത്മാർത്ഥമായി ചിന്തിക്കാറുണ്ട് . അഫ്ഗാനിസ്ഥാനിലെ പുതിയ ഭരണാധികാരികൾ ഇസ്ലാമിന്റെ ഈ നിയമങ്ങൾ കർശനമായി പാലിക്കുകയും ഇസ്ലാമിക് വെൽഫെയർ സ്റ്റേറ്റിനെ ലോകത്തിന് മുന്നിൽ ഒരു മാതൃക ആക്കുമെന്നും സയ്യിദ് സദത്തുള്ള ഹുസൈനി പറഞ്ഞു.

ഇസ്ലാമിന്റെ ദയാവായ്പും കാരുണ്യപരവുമായ ജീവിതം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ താലിബാന് ലഭിച്ച അവസരമാണീതെന്നും ഹുസൈനി പ്രസ്താവനയിൽ പറയുന്നു. അഫ്ഗാൻ ജനതയുടെ സ്ഥിരോത്സാഹവും പോരാട്ടവും കാരണമാണ് സാമ്രാജ്യത്വ ശക്തികൾ ആ രാജ്യത്ത് നിന്ന് പിൻമാറാൻ കാരണമായതെന്നും സയ്യിദ് സദത്തുള്ള ഹുസൈനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button