തിരുവനന്തപുരം: ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ വാക്ക് പാഴ്‌വാക്കായി. ഈ മാസം 16നകം കിറ്റ് വിതരണം പൂര്‍ത്തിയാക്കുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നതെങ്കിലും ഇനിയും ലക്ഷക്കണക്കിന് ആളുകള്‍ക്ക് കിറ്റ് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ റേഷന്‍ കടകള്‍ 19നും 20നും തുറന്ന് പ്രവര്‍ത്തിക്കും.
ഭക്ഷ്യ കിറ്റിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഈ ദിവസങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്തുന്നതിന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ പ്രത്യേക സെല്‍ രൂപീകരിച്ചു. ഭക്ഷ്യ മന്ത്രി അഡ്വ.ജി.ആര്‍.അനിലാണ് ഇക്കാര്യം അറിയിച്ചത്.
ഓഗസ്റ്റ് 18 വരെ 50 ലക്ഷത്തോളം കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇനിയും 30 ലക്ഷത്തോളം കാര്‍ഡ് ഉടമകള്‍ കിറ്റുകള്‍ വാങ്ങാനുണ്ട്. കിറ്റ് വിതരണം ജൂലൈ 31ന് ആരംഭിച്ച് ഓഗസ്റ്റ് 16നകം പൂര്‍ത്തിയാക്കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനമാണ് പാഴായിരിക്കുന്നത്.
Post Your Comments