Latest NewsNewsIndia

കശ്മീർ മറ്റൊരു രാജ്യം : വിവാദ പ്രസ്താവനയുമായി കോൺഗ്രസ് അദ്ധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ ഉപദേഷ്ടാവ്

പഞ്ചാബ് : കശ്മീർ മറ്റൊരു രാജ്യമാണെന്നും, ഇന്ത്യയും പാകിസ്താനും ഇവിടം അനധികൃതമായി കയ്യടക്കി വച്ചിരിക്കുകയുമാണെന്നും കോൺഗ്രസ് നേതാവ്. ട്വിറ്ററിലൂടെയാണ് പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ ഉപദേഷ്ടാവ് മൽവീന്ദർ സിങ് മലി വിവാദ പ്രസ്താവന നടത്തിയത്.

Read Also : രാജ്യ വ്യാപകമായി പ്രീ-പെയ്ഡ് നിരക്കുകൾ കുത്തനെ കൂട്ടാനൊരുങ്ങി വോഡഫോണ്‍ ഐഡിയ 

‘കശ്മീർ മറ്റൊരു രാജ്യമാണ്. ഇന്ത്യയും പാകിസ്താനും അവിടം അനധികൃതമായി കയ്യേറിയിരിക്കുകയാണ്. കശ്മീരിലെ ജനങ്ങൾക്ക് മാത്രം അവകാശപ്പെട്ട സ്ഥലമാണത്’ ട്വീറ്റിൽ പറയുന്നു.

ട്വീറ്റിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. മൽവീന്ദറിന്റെ ട്വീറ്റ് അപലപനീയമാണ്. രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച രക്തസാക്ഷികളോടുള്ള അവഹേളനമാണ് ഇത്. കോൺഗ്രസ് ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button