കാബൂള്‍: അഫ്ഗാനിസ്താനിലെ വിവിധ നഗരങ്ങളില്‍ താബിബാനെതിരായ പ്രതിഷേധത്തിനിടെ നിരവധി പേര്‍ വെടിയേറ്റു മരിച്ചതായി റിപ്പോര്‍ട്ട്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലടക്കം നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും അടക്കമുള്ള വൻ ജനാവലി പങ്കെടുത്തു.
അതേസമയം പ്രതിഷേധക്കാര്‍ പലരും മരിച്ചത് വെടിയേറ്റാണോ, വെടിവെപ്പിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണോ എന്നാകാര്യം വ്യക്തമല്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അഫ്ഗാനിസ്ഥാന്റെ ദേശീയ പതാകയുമായി പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്ക് നേരെയാണ് വെടിവെയ്പ്പ് നടന്നത്.
രഹസ്യമായി വര്‍ഗീയപ്രചരണം നടത്തി : കോണ്‍ഗ്രസ് നേതാവിനെ സസ്പെന്‍ഡു ചെയ്തു
ജലാലാബാദിലും സമാനമായി നടന്ന വെടിവയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലേ രംഗത്ത് വന്നു. ദേശീയ പതാകയുമേന്തി രാജ്യത്തിന്റെ അന്തസ്സിനു വേണ്ടി നിലയുറപ്പിക്കുന്ന എല്ലാവര്‍ക്കും അഭിവാദ്യമെന്ന് അദ്ദേഹംട്വിറ്ററിൽ പറഞ്ഞു.
Independence day protest in #kabul. Women and girls, men and boys screaming LONG LIVE #Afghanistan OUR NATIONAL FLAG IS OUR IDENTITY! They marched past #Taliban.#AfghanistanIndependanceDay?? pic.twitter.com/kuzGMxuaLt
— Fazila Baloch?☀️ (@IFazilaBaloch) August 19, 2021
Post Your Comments