Latest NewsKeralaNews

60 വയസ് കഴിഞ്ഞ എല്ലാ പട്ടിക വിഭാഗക്കാർക്കും 1000 രൂപ വീതം അനുവദിച്ച് സംസ്ഥാന സർക്കാർ

കൊച്ചി: 60 വയസ് കഴിഞ്ഞ എല്ലാ പട്ടിക വിഭാഗക്കാർക്കും 1000 രൂപ വീതം അനുവദിച്ച് സംസ്ഥാന സർക്കാർ. മന്ത്രി കെ രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇനിയും എത്തപ്പെടേണ്ടവരും, സമൂഹത്തിന്റെ പ്രത്യേക കരുതലിന് അർഹതയുള്ളവരുമാണ് പട്ടികവർഗ്ഗ വിഭാഗക്കാരെന്ന് മന്ത്രി പറഞ്ഞു.

Read Also: മമ്മൂട്ടിക്കും മോഹന്‍ലാലിനും ഗോള്‍‌ഡന്‍ വിസ അനുവദിച്ച്‌ യു.എ.ഇയുടെ ആദരം

‘ഓണത്തിന്റെ ഉത്സവനാളുകളിൽ പട്ടിക വിഭാഗത്തിലെ മുതിർന്ന പൗരൻമാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി’ 5.76 കോടി രൂപ അനുവദിച്ചിരിക്കുകയാണ്. ഇതിലൂടെ 60 വയസ്സ് കഴിഞ്ഞ എല്ലാ പട്ടികവർഗ്ഗ വിഭാഗക്കാർക്കും ഓണസമ്മാനമായി 1000/- രൂപ വീതം ലഭിക്കും. ഇത് പ്രകാരം പട്ടികവർഗ്ഗ വിഭാഗത്തിലുള്ള 57655 പേർക്കായിരിക്കും ഇത്തവണ മുഖ്യമന്ത്രിയുടെ ഓണസമ്മാനം ലഭിക്കുക. പട്ടികവർഗ്ഗ വികസന വകുപ്പ് മുഖേന അടിയന്തിരമായി ഈ ധനസഹായം
അർഹരിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന്’ അദ്ദേഹം അറിയിച്ചു.

Read Also: പുതിയ സംരംഭങ്ങൾ ഓണക്കാലത്ത് വനിതകൾക്കുള്ള സമ്മാനം: മന്ത്രി വി എൻ വാസവൻ

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കരുതലിന്റെ ഓണക്കാലം
………………………………….

മലയാളികളുടെ ഒരുമയും സമഭാവനയും വിളംബരം ചെയ്യുന്ന മഹത്തായ ആഘോഷമാണ് ഓണം. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധികളുടെ നടുവിലാണ് ഈയാണ്ടിലും നമ്മൾ ഓണം ആഘോഷിക്കാനൊരുങ്ങുന്നത്. പ്രതിസന്ധികളുടെ നടുവിലും സമൃദ്ധിയുടെ ഗൃഹാതുരത്വം പേറുന്ന ഓർമ്മകളുണർത്തുന്ന ഓണാഘോഷത്തിന് പോരായ്മകളരുതെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ എല്ലാ കുടുംബങ്ങൾക്കും ഓണക്കിറ്റും, ക്ഷേമ പെൻഷന് അർഹതയുള്ളവർക്ക് ഒരുമിച്ചു രണ്ട് മാസത്തെ പെൻഷനും നൽകുന്നത്. കൂടാതെ ക്ഷേമപെൻഷന്റെ പരിധിയിൽ വരാത്ത,മറ്റു തരത്തിൽ അർഹതയുള്ളവർക്ക് 1000/ രൂപയുടെ പ്രത്യേക ധനസഹായവും സംസ്ഥാന സർക്കാർ ഈ നാളുകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇനിയും എത്തപ്പെടേണ്ടവരും, സമൂഹത്തിന്റെ പ്രത്യേക കരുതലിന് അർഹതയുള്ളവരുമാണ് പട്ടികവർഗ്ഗ വിഭാഗക്കാർ . ഈ ഉത്സവനാളുകളിൽ ആ വിഭാഗത്തിലെ മുതിർന്ന പൗരൻമാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി’ 5.76 കോടി രൂപ അനുവദിച്ചിരിക്കുകയാണ് ഇപ്പോൾ . ഇതിലൂടെ 60 വയസ്സ് കഴിഞ്ഞ എല്ലാ പട്ടികവർഗ്ഗ വിഭാഗക്കാർക്കും ഓണസമ്മാനമായി 1000/- രൂപ വീതം ലഭിക്കും.ഇത് പ്രകാരം പട്ടികവർഗ്ഗ വിഭാഗത്തിലുള്ള 57655 പേർക്കായിരിക്കും ഇത്തവണ മുഖ്യമന്ത്രിയുടെ ഓണസമ്മാനം ലഭിക്കുക. പട്ടികവർഗ്ഗ വികസന വകുപ്പ് മുഖേന അടിയന്തിരമായി ഈ ധനസഹായം അർഹരിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Read Also: ഇന്ത്യ ഇടപെട്ട് അഫ്ഗാന്‍ ജനതയുടെ സമാധാനജീവിതം ഉറപ്പാക്കണമെന്ന് സിപിഐയും സി പി എമ്മും

shortlink

Related Articles

Post Your Comments

Related Articles


Back to top button