KeralaLatest NewsNews

കരുവന്നൂർ തട്ടിപ്പ്​ : സി.പി.എം. സ്വീകരിക്കുന്ന നയത്തിനെതിരെ വ്യാപക പ്രതിഷേധം

വിവിധ ബ്രാഞ്ച് കമ്മിറ്റികളില്‍ നിന്ന് കൂടുതല്‍ രാജി ഉണ്ടാകുമെന്നാണ് സൂചന

തൃശ്ശൂർ : കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പതട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.എം. സ്വീകരിക്കുന്ന നയത്തിനെതിരേ  താഴേത്തട്ടിൽ വ്യാപക പ്രതിഷേധം. ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് പാർട്ടി സ്വീകരിച്ച അച്ചടക്കനടപടികൾ റിപ്പോർട്ട് ചെയ്യാനായി ഏരിയാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത ബ്രാഞ്ച് യോഗങ്ങളിൽ ഏറെ അംഗങ്ങൾ പ്രതിഷേധമുയർത്തി. പലയിടങ്ങളിലും അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ നേതാക്കൾ കുഴങ്ങി.

ക്രമക്കേടുകൾക്കെതിരേ ഒറ്റയാൾസമരം നടത്തിയതിന്റെ പേരിൽ പാർട്ടിയിൽനിന്ന്‌ പുറത്താക്കപ്പെട്ട സുജേഷ് കണ്ണാട്ട് സെക്രട്ടറിയായിരുന്ന മാടായിക്കോണം സ്‌കൂൾ ബ്രാഞ്ചിലെ സെക്രട്ടറിയടക്കമുള്ളവർ രാജിക്കത്ത് നൽകി. ബ്രാഞ്ച് സെക്രട്ടറി പി.വി. പ്രജീഷ്, ബ്രാഞ്ച്‌ അംഗം കെ.ഐ. പ്രഭാകരൻ എന്നിവരാണ് ലോക്കൽ സെക്രട്ടറി എം.ബി. രാജുവിന് രാജിക്കത്ത് നൽകിയത്. വിവിധ ബ്രാഞ്ച് കമ്മിറ്റികളില്‍ നിന്ന് കൂടുതല്‍ രാജി ഉണ്ടാകുമെന്നാണ് സൂചന.

Read Also  :  ഓണക്കോടിക്കൊപ്പം കവറിൽ പതിനായിരം രൂപയും നൽകി നഗരസഭ ചെയർപേഴ്സൺ : പണം വാങ്ങിയവർ തന്നെ വിജിലൻസിൽ പരാതിയും നൽകി

അതേസമയം, കേസുമായി ബന്ധപ്പെട്ട് പ്രതികളെ കസ്​റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി ഇ.ഡി രംഗത്തെത്തി. അറസ്​റ്റിലായ മൂന്നുപേരെ ഉടൻ കസ്​റ്റഡിയിൽ വാങ്ങാനാണ് നീക്കം. ഇതിനായി ഇ.ഡി കോടതിയിൽ ഉടൻ അപേക്ഷ സമർപ്പിക്കും. ബിനാമി ഇടപാടുകൾ, വിദേശപണം കടത്ത് തുടങ്ങിയവയാണ് ഇ.ഡി അന്വേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button