Latest NewsNewsIndia

പത്താം ക്ലാസില്‍ തോറ്റ ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതി മുന്‍ മുഖ്യമന്ത്രി

ചണ്ഡീഗഢ് : പത്താം ക്ലാസ് പരീക്ഷ വീണ്ടും എഴുതി ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല. സിര്‍സയിലുള്ള ആര്യ കന്യ സീനിയര്‍ സെക്കണ്ടറി സ്കൂളിലെത്തിയാണ് അദ്ദേഹം ഇംഗ്ലീഷ് പരീക്ഷയെഴുതിയത്. രണ്ട് മണിക്കൂര്‍ പരീക്ഷ എഴുതിയതിന് ശേഷമാണ് അദ്ദേഹം പരീക്ഷാ ഹാള്‍ വിട്ടത്.

Read Also : കശ്മീർ മറ്റൊരു രാജ്യം : വിവാദ പ്രസ്താവനയുമായി കോൺഗ്രസ് അദ്ധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ ഉപദേഷ്ടാവ് 

ഓം പ്രകാശ് 12 -ാം ക്ലാസ് പരീക്ഷയെഴുതിയെങ്കിലും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ പാസായിട്ടില്ലെന്ന് കാണിച്ച അദ്ദേഹത്തിന്റെ ഫലം തടഞ്ഞുവച്ചിരിക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് ഇന്നലെ പത്താം ക്ലാസ് പരീക്ഷയെഴുതിയത്. എണ്‍പത്തിയാറുകാരനായ ചൗട്ടാല പരീക്ഷ എഴുതാന്‍ ഒരു സഹായിയെ അനുവദിക്കണമെന്ന ആവശ്യം അധികൃതര്‍ അം​ഗീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button