KeralaLatest NewsNews

മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗം കേൾക്കാൻ ആളില്ല : രജത ജൂബിലി ആഘോഷ ചടങ്ങ് വിവാദമാകുന്നു

കൊച്ചി: തൃക്കാക്കര നഗരസഭ സംഘടിപ്പിച്ച ജനകീയ ആസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷ ചടങ്ങ് വിവാദത്തിൽ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗം കേൾക്കാൻ ഒരാളുപോലും ഇല്ലാതിരുന്നതാണ് വിവാദത്തിന് കാരണം.

Read Also : ക്ഷേത്ര ദര്‍ശനം നടത്തുമ്പോൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക 

സ്‌ക്രീനിൽ മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയമായി സംപ്രേക്ഷണം നടന്നെങ്കിലും മൈക്ക് ഓപ്പറേറ്റർ ഒഴികെ മറ്റാരും കേൾക്കാനുണ്ടായിരുന്നില്ല. ജനകീയ ആസൂത്രണ പദ്ധതിയ്‌ക്ക് നേതൃത്വം നൽകിയ ഭരണ സമിതി അംഗങ്ങളേയും ഉദ്യോഗസ്ഥരേയും ആദരിക്കുന്നതായിരുന്നു ചടങ്ങ്. ആദരവ് ഏറ്റുവാങ്ങിയ ഉടൻ തന്നെ ചെയർമാനും പ്രസിഡന്റുമാരും എഴുന്നേറ്റ് പോയി. പിന്നാലെ സദസ്സിലുണ്ടായിരുന്ന എല്ലാവരും മടങ്ങിപ്പോയി.

എൽഡിഎഫുകാരുൾപ്പെടെ മുൻ പഞ്ചായത്ത് പ്രസിഡന്റുമാരും നഗരസഭ അദ്ധ്യക്ഷന്മാരും പരിപാടി തുടങ്ങുന്നതിന് തൊട്ടുമുൻപ് വരെ വേദിയിലുണ്ടായിരുന്നുവെന്നാണ് അവർ നൽകുന്ന വിശദീകരണം. അതേസമയം ഒഴിഞ്ഞ കസേരകളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button