ഡല്‍ഹി: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ മസാറെ ശെരീഫ് നഗരം താലിബാന്‍ ഭീകരർ പിടിച്ചെടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ അവിടെ കുടുങ്ങിയ ഇന്ത്യക്കാരെ വ്യോമസേനയുടെ സഹായത്താൽ രക്ഷിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ അംഗങ്ങള്‍, ഐടിബിപി സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരടക്കം 50 പേരെയാണ് വ്യോമസേനയുടെ സി-17 യുദ്ധവിമാനത്തില്‍ ഒഴിപ്പിച്ചത്.
ആഗസ്റ്റ് 11ന് ഡല്‍ഹിക്ക് സമീപമുള്ള ഹിന്ദര്‍ വ്യോമതാവളത്തില്‍ നിന്ന് പുറപ്പെട്ട സി-17 വിമാനം മസാറെ ശെരീഫിലെത്തി അവിടെയുള്ള ഇന്ത്യന്‍ പൗരന്മാരുമായി 12ന് തിരിച്ചെത്തിയെന്ന് കേന്ദ്ര സര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ നയതന്ത്രമികവായാണ് ലോകം ഇതിനെ കാണുന്നത്.
നന്നായി ഉറങ്ങാം ഉന്മേഷത്തോടെ ഉണരാം!
അധികാരം പിടിച്ചെടുത്തതിന് പിന്നാലെ താലിബാൻ ഭീകരർ കാബൂളിലെ ഇന്ത്യന്‍ എംബസി ഒഴിപ്പിച്ചിരുന്നു. ഇതേതുടർന്ന് അംബാസഡറും നയതന്ത്ര പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും അടക്കം 180 പേരെ കേന്ദ്ര സർക്കാർ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചു. കാബൂളില്‍ നിന്ന് 46 ഉദ്യോഗസ്ഥരെ വ്യോമസേനാ വിമാനത്തില്‍ തിങ്കളാഴ്ച ഡല്‍ഹിയില്‍ എത്തിച്ചിരുന്നു.
എന്നാൽ, കാബൂളിൽ നിന്നും ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ക്കായി വിമാനത്താവളത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത അമേരിക്കന്‍ സേനയുടെ അനുമതിക്ക് കാത്തിരിക്കുകയാണ് കേന്ദ്രസര്‍ക്കാർ. അനുമതി ലഭിച്ചാലുടന്‍ തജികിസ്താനിലെ വ്യോമത്താവളത്തിലുള്ള വ്യോമസേനയുടെ മൂന്ന് സി-17 യുദ്ധവിമാനങ്ങളും ഡല്‍ഹിയിലുമാണുള്ള എയര്‍ ഇന്ത്യയുടെ വിമാനങ്ങളും ഇതിനായി കാബുളിലേക്ക് തിരിക്കും.
Post Your Comments