Latest NewsNewsInternational

ഹെലികോപ്ടറില്‍ നിറയെ പണവുമായി രാജ്യം വിട്ട ഗനിയെ സ്വീകരിക്കാതെ രാജ്യങ്ങള്‍ : അഭയം നല്‍കിയത് ഈ രാഷ്ട്രം

കാബൂള്‍ : താലിബാനെ ഭയന്ന് രാജ്യം വിട്ടോടിയ അഫ്ഗാന്‍ മുന്‍ പ്രസിഡന്റിനെ തള്ളി ലോകരാഷ്ട്രങ്ങള്‍. ഇതോടെ ഗനിയ്ക്ക് അഭയം നല്‍കിയത് ഒരു അറബ് രാജ്യമെന്ന് സൂചന. ഗനി അബുദാബിയില്‍ സ്ഥിരതാമസമാക്കിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അഫ്ഗാനില്‍ നിന്നും ഹെലികോപ്ടര്‍ നിറയെ പണവുമായിട്ടാണ് ഗനി രാജ്യം വിട്ടതെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവിടെനിന്നും താജിക്കിസ്ഥാനിലേക്കോ ഉസ്ബെക്കിസ്ഥാനിലേക്കോ കടന്നുകാണും എന്നായിരുന്നു മുന്‍പ് പുറത്ത് വന്ന സൂചനകള്‍. എന്നാല്‍ 72കാരനായ ഗനി യു എ ഇയിലാണ് അഭയം തേടിയതെന്നും തലസ്ഥാനമായ അബുദാബിയില്‍ സ്ഥിരതാമസം ആരംഭിച്ചതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Read Also : താലിബാനെ നേരിടാന്‍ ആയുധമെടുത്ത സലീമ മസാരി പിടിയില്‍

പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്നും നാലോളം കാറുകളില്‍ പണവും നിറച്ചാണ് ഗനി യാത്ര പുറപ്പെട്ടത്. കാറില്‍ നിന്നും പണം ഹെലികോപ്ടറില്‍ നിറയ്ക്കുകയായിരുന്നു. കാശ് നിറയ്ക്കാന്‍ ഹെലികോപ്ടറില്‍ സ്ഥലമില്ലാത്തതിനാല്‍ കുറച്ച് പണം ഉപേക്ഷിച്ചിട്ടാണ് ഗനി രാജ്യം വിട്ടത്. എന്നാല്‍ ഏത് രാജ്യത്താണ് അദ്ദേഹമുള്ളതെന്ന് കൃത്യമായ വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല.

പാതിവഴിയില്‍ വച്ച് രാജ്യത്ത് നിന്നും ഒളിച്ചോടിയ ഗനിക്കെതിരെ കൂടെയുണ്ടായിരുന്നവര്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. എന്നാല്‍ രാജ്യം ഉപേക്ഷിച്ച് രക്ഷപ്പെട്ടശേഷം പുറത്ത് വന്ന ആദ്യ പ്രസ്താവനയില്‍ തനിക്ക് മറ്റ് മാര്‍ഗമില്ലെന്നാണ് ഗനി കുറിച്ചത്.

 

 

 

shortlink

Post Your Comments


Back to top button