കൊച്ചി: അഫ്‌ഗാനിസ്ഥാനിലെ സ്ഥിതി രൂക്ഷമാണ്. അഫ്‌ഗാനിലെ സ്ത്രീകളുടെ അവകാശ ലംഘനങ്ങളിൽ പ്രതികരിക്കാനും അവരുടെ സുരക്ഷയ്ക്കായി ശബ്ദമുയർത്താനും ഒരു ഇന്റർനാഷണൽ ഓർഗനൈസേഷനും ഇതുവരെ ഇല്ലേയെന്ന് സംശയം പ്രകടിപ്പിച്ച് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ. യു.എൻ, യൂനിസെഫ് പോലെയുള്ള സംഘടനകൾ അഫ്‌ഗാന് വേണ്ടി പ്രവർത്തിക്കുന്നില്ലേയെന്നാണ് ശ്രീലക്ഷ്മി ചോദിക്കുന്നത്.
അഫ്ഗാനിസ്ഥാനിൽ നടക്കുന്ന സ്ത്രീയുടെ അവകാശ ലംഘനങ്ങളിൽ ഇടപെടാൻ ഒരു ഇന്റർനാഷണൽ ഓർഗനൈസേഷനും ഇല്ലാത്തതിന്റെ പശ്ചാത്തലം ഭീകരമാണെന്ന് ശ്രീലക്ഷ്മി വ്യക്തമാക്കുന്നു. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ ഒരു ഇന്റർനാഷണൽ ഓർഗനൈസേഷൻ ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമാണെന്ന് ശ്രീലക്ഷ്മി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
അതേസമയം, കാബൂളിലെ സ്ത്രീകളുടെ അവസ്ഥയിൽ ലോകരാജ്യങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കാബൂളിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുമെന്നും സ്ത്രീകൾക്ക് എല്ലാ അവകാശവും ഉണ്ടെന്ന് താലിബാൻ വാദിക്കുന്നുണ്ട്. സ്ത്രീകള്‍ക്കു ജോലി ചെയ്യാനും വിദ്യാഭ്യാസത്തിനും അനുമതി നല്‍കും. സ്ത്രീകള്‍ക്ക് ഇസ്‍ലാം ഉറപ്പു നല്‍കുന്ന എല്ലാ അവകാശങ്ങളും ഉറപ്പാക്കും. സ്ത്രീകള്‍ ഇസ്‍ലാമിക നിയമങ്ങള്‍ അനുസരിച്ചു ജീവിക്കണം. എല്ലാവര്‍ക്കും പൊതുമാപ്പ് നൽകും. വിദേശ സൈന്യങ്ങള്‍ക്കൊപ്പം താലിബാനെ എതിര്‍ത്തവരോട് പ്രതികാരം ചെയ്യില്ല എന്നാണു ഇവരുടെ അവകാശവാദം.
Post Your Comments