ജിദ്ദ: ഇന്ത്യ അടക്കം സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ വിസ കാലാവധി സംബന്ധിച്ച അറിയിപ്പുമായി സൗദി. പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ പ്രവാസികളുടെ ഇഖാമ, റീ-എന്‍ട്രി, സന്ദര്‍ശന വിസ എന്നിവയുടെ കാലാവധി സൗജന്യമായി സെപ്തംബര്‍ 30 വരെ പുതുക്കും. സൗദി പാസ്പോര്‍ട്ട് വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍റെ ഉത്തരവ് പ്രകാരം പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ പ്രവാസികളുടെ രേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടിനല്‍കിയിരുന്നു. എന്നാൽ പിന്നീട് രേഖകളുടെ കാലാവധി ആഗസ്റ്റ് 31 വരെ നീട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടപ്പിലാക്കിയിരുന്നില്ല. ഇതേത്തുടർന്നാണ് ഇപ്പോള്‍ യാത്രാ വിലക്ക് പ്രഖ്യാപിച്ച രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് തിരിച്ചെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന പ്രവാസികളുടെ രേഖകളുടെ കാലാവധി സെപ്തംബര്‍ 30 വരെ വീണ്ടും നീട്ടിയിരിക്കുന്നത്.
Post Your Comments