കാബൂള്‍: സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ലൈംഗിക അടിമയാക്കുന്ന താലിബാൻ ഭീകരരെക്കുറിച്ചു പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. അധികാരം പിടിച്ചെടുത്ത താലിബാന്‍ മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കും എന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ അഫ്ഗാനിസ്ഥാനില്‍ ഇവർ നടപ്പാക്കുന്നത് കൊടും ക്രൂരമായ ശിക്ഷാവിധികള്‍.
കാര്‍ മോഷ്ടാവെന്നാരോപിച്ച് നടുറോഡില്‍ ജനങ്ങള്‍ കാണ്‍കെ യുവാവിന്റെ തലയിലൂടെ ചൂട് ടാര്‍ ഒഴിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തു വന്നു. ട്രക്കിന് പുറകില്‍ യുവാവിനെ അനങ്ങാന്‍ പോലുമാകാത്തവിധം ബന്ധിച്ചശേഷമാണ് താലിബാൻ ഭീകരർ ടാര്‍ ഒഴിച്ചത്. ആള്‍ക്കാര്‍ കാണാനായി നഗരത്തില്‍ മുഴുവന്‍ ഈ ട്രക്കുമായി പരേഡ് നടത്തുകയും ചെയ്യും. ടാര്‍ ഒഴിക്കുന്നത് നിസ്സഹായനായി നോക്കിനില്‍ക്കുന്ന ട്രാഫിക്ക് പൊലീസുകാരനെയും ദൃശ്യങ്ങളില്‍ കാണാം. ഇത് മാത്രമല്ല രാഷ്ട്രീയ എതിരാളികളെ പൊതുജന മദ്ധ്യത്തില്‍ വച്ചാണ് തൂക്കിക്കൊല്ലുകയും പത്രപ്രവർത്തകരെ വീടുകയറി ആക്രമിക്കുകയും ചെയ്യുന്നുണ്ട്.
ബുര്‍ഖ ധരിക്കാത്ത സ്ത്രീകളോട് ഒരു ദയയും കാണിക്കേണ്ടെന്ന നിലപാട് ശക്തമായ രീതിയിൽ നടപ്പിലാക്കുകയാണ് താലിബാന്‍ . താഖര്‍ പ്രവിശ്യയിലെ തലോഖാനില്‍ ബുര്‍ഖ ധരിക്കാത്ത യുവതിയെ മാതാപിതാക്കളുടെയും കൊച്ചുകുഞ്ഞുങ്ങളുടെയും മുന്നില്‍ വച്ചാണ് വെടിവച്ചുകൊന്നു. രക്തത്തില്‍ കുളിച്ച യുവതിയുടെ മൃതദേഹത്തിന് സമീപത്തിരുന്നു മാതാപിതാക്കള്‍ വാവിട്ട് നിലവിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Post Your Comments